Novel

ശിശിരം: ഭാഗം 124

രചന: മിത്ര വിന്ദ

ഗുരുവായൂർ തൊഴുതിറങ്ങിയപ്പോൾ യദുവിന്റെയും മീനാക്ഷിയുടെയും മനവും മിഴിയും ഒരുപോലെ നിറഞ്ഞിരുന്നു. അതുപോലെ അനുഗ്രഹ വർഷം ചൊരിഞ്ഞു നിൽക്കുകയായിരുന്നു ശ്രീലകത്തിരുന്ന ഉണ്ണിക്കണ്ണൻ. തങ്ങളുടെ ദുഃഖവും, പരാതിയും പരിഭവവും, സങ്കടവും, ഒക്കെ ഇറക്കിവച്ചപ്പോൾ,ഒരുപാട് നല്ല പ്രതീക്ഷകൾ ആയിരുന്നു ഭഗവാൻ അവർക്ക് പ്രതിഫലമായി കൊടുത്തത്.,

അങ്ങനെ വെളുപ്പിനെ നിർമ്മാല്യം കൂടി തൊഴുതശേഷം ഇരുവരും തിരികെ വീട്ടിലേക്ക് യാത്ര തിരിച്ചു. മീനാക്ഷി തന്റെ അരികിലായിരിക്കുന്ന യദുവിനെ ഒന്നു നോക്കി.

ഹ്മ്മ്.. എന്താ മീനാക്ഷി എന്തെങ്കിലും പ്രശ്നം ഉണ്ടോ.
എവിടെ നോട്ടം കണ്ട് യഥു മുഖം തിരിച്ചു.

അല്ല… അത് പിന്നെ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.

ഹ്മ്മ്.. എന്താടോ,, നമുക്കിടയിൽ ഒരു മുഖവുരയുടെ ആവശ്യമുണ്ടോ.

അതല്ല ഏട്ടാ.. N ഞാൻ ഇന്നലെയും പറഞ്ഞ കാര്യമാണ്, അമ്മുവിനെയും കുഞ്ഞിനെയും ഒന്നു പോയി കണ്ടാലോ നമുക്ക്, എന്താണെന്നറിയില്ല വല്ലാത്ത ആഗ്രഹം പോലെ.

യദുവിനോട് അമ്മുവിനെയും കുഞ്ഞിനെയും കാണാനായി പോകുന്ന കാര്യംതന്നെയായിരുന്നു വീണ്ടും അവൾ ആവശ്യപ്പെട്ടത്.

മീനാക്ഷി നിന്നോട് പലതവണ ഞാൻ ഇതിനു മറുപടി പറഞ്ഞതാണ്,പിന്നെന്തിനാ കൂടെക്കൂടെ ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഒരു കാര്യം തന്നെ ഇങ്ങനെ എപ്പോഴും പറയുന്നത് എനിക്ക് ദേഷ്യമാണ് കേട്ടോ.

അവൻ അവളെ വഴക്ക് പറഞ്ഞപ്പോൾ ആ മുഖം വാടി.

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായി എന്നുള്ളത് തനിക്കറിയാവുന്ന കാര്യമല്ലേ. ഇനി അവരെ കാണുവാനൊന്നും നമുക്ക് പോകേണ്ടടോ. കുട്ടി ഉണ്ടായത് പോലും നകുലൻ, നമ്മുടെ കുടുംബത്തിൽ ആരോടും ഒന്ന് വിളിച്ചു പറഞ്ഞതു പോലുമില്ല. അവൻ സ്റ്റാറ്റസ് ഇട്ടത് കണ്ടിട്ടാണ് കിച്ചൻ അങ്ങോട്ട് വിളിച്ച് വിശേഷങ്ങൾ തിരക്കിയത് പോലും. പിന്നെ അവരെ കുറ്റം പറയാനും നമുക്ക് പറ്റില്ലല്ലോ. തെറ്റുകളെല്ലാം സംഭവിച്ചത് നമ്മുടെ ഭാഗത്താണ്. അതുകൊണ്ട് അറ്റുപോയ ബന്ധം ഇനി കൂട്ടിച്ചേർക്കാൻ ഒന്നും  നമുക്ക് പോകണ്ടടോ.

ഒരുപക്ഷേ  അമ്മുവിന്റെ മനസ്സ് ദുഖിപ്പിച്ചതു കൊണ്ടായിരിക്കും, നമുക്ക് ദൈവം ഒരു കുഞ്ഞിനെ നൽകാത്തത്..അപ്പോഴത്തെ ഓരോരോ പൊട്ടവിചാരങ്ങൾ.. അത് കൊണ്ടല്ലേ അങ്ങനെയൊക്കെ സംഭവിച്ചത്. അമ്മുവിന് അവളുടെ അമ്മയെ നഷ്ടമായില്ലേ യദുവേട്ട… ഒരിക്കലും അവളുടെ കണ്ണീരു എന്നെ വിട്ട് പോകില്ല…

പറയുകയും മീനാക്ഷി കരഞ്ഞുപോയിരിന്നു.

അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ, ഇനി പറഞ്ഞിട്ട് എന്ത,,, സാരമില്ല മീനാക്ഷി,, നീ വിഷമിക്കും ഒന്നും വേണ്ട, ചെയ്ത തെറ്റിന്, ഉള്ള പ്രായശ്ചിത്തം ആയിട്ട്, ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥിച്ചു നീ ഒരുപാട് കരഞ്ഞിട്ടില്ലേ, എന്നെങ്കിലും ഒരിക്കൽ ഈശ്വരൻ കണ്ണ് തുറക്കും, അതുവരെ നമുക്ക് കാത്തിരിക്കാം. ഇനി ഈ കാര്യത്തെക്കുറിച്ച് ഒന്നും, നീ ഓർക്കുക പോലും വേണ്ട…
നമ്മൾ ഇപ്പോൾ പൂർണ്ണ മനസോട് കൂടി ഭഗവാനെ തൊഴുതു പ്രാർത്ഥിച്ചു ഇറങ്ങിയതല്ലേ, ഈശ്വരൻ ആ വിളി കേൾക്കും ഉറപ്പാണ്,,,നകുലനും അമ്മുവും സന്തോഷമായിട്ട്, കഴിയുവല്ലേ, ഇനി നമ്മൾ ചെന്നിട്ട് ഒരു പ്രശ്നം ഉണ്ടാക്കേണ്ട,,, പിന്നെ അവര് കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് വിളിക്കുകയാണെങ്കിൽ, ആ സമയത്ത് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാം…

യദു അവളെ സമാധാനിപ്പിച്ചു. പിന്നീട് മീനാക്ഷി അക്കാര്യത്തെക്കുറിച്ച് ഒന്നും അവനോട് പറഞ്ഞതുമില്ല

**
ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയിക്കൊണ്ടിരുന്നു..

ജയന്തിചേച്ചി പറഞ്ഞതുപോലെ, അമ്മു, പ്രസവശേഷം അടിമുടി മാറിപ്പോയിരുന്നു.വെളുത്തു തുടുത്തു ഒന്നുടെ സുന്ദരിയായി അവള്. ചേച്ചി പ്രത്യേകം മരുന്നുകൾ ഒക്കെ ഇട്ട് ഉണ്ടാക്കിയ എണ്ണയായിരുന്നു തലമുടിയിൽ പുരട്ടി കൊണ്ടിരുന്നത്.

അതുകൊണ്ട് മുടി നല്ല സമൃദ്ധമായി വളരുകയായിരുന്നു..

അതുപോലെ കസ്തൂരിമഞ്ഞളും, രക്തചന്ദനവുമൊക്കെനാളികേരപാലിൽ കുഴച്ചായിരുന്നു അവളുടെ മുഖത്ത് പുരട്ടിയത്. അതിനുശേഷം ചെറുപയർ പൊടിയിട്ട്, ഒക്കെ കഴുകി കളയും.

എണ്ണയും
കുഴമ്പുമൊക്കെ തേച്ചുള്ള വേതു വെള്ളത്തിലെ കുളിയും, മറ്റും കഴിഞ്ഞപ്പോൾ അമ്മു അതി സുന്ദരിയായി.

നകുലൻ ഇടയ്ക്കൊക്കെ കുറുമ്പ് കാണിച്ചു വരുമ്പോൾ അവൾ കണ്ണുരുട്ടി ഓടിയ്‌ക്കും.

കുഞ്ഞുവാവയും അമ്മുന്റെ തനിപ്പകർപ്പ് ആയിരുന്നു.
ജയന്തി ചേച്ചിആണെങ്കിൽ സ്വന്തം അമ്മയെ പോലെ ആയിരുന്നു അമ്മുവിന്.
അവളുടെ സതിയമ്മ ഇപ്പൊ ഉണ്ടെങ്കിൽ എന്തൊക്കെ ചെയ്തു കൊടുക്കും, അതുപോലെ തന്നെയായിരുന്നു ജയന്തിയും.

കുഞ്ഞിനെയും അമ്മുനെയും ഒക്കെ അവർ നന്നായി സംരക്ഷിച്ചു പോന്നു.

നകുലൻ ജോലിക്ക് പോയാലും യാതൊരു പ്രശ്നവും ഇല്ല.. ചേച്ചി ഉള്ളത് കൊണ്ട് അവനും ധൈര്യമാണ്.

ഒരുപാട് വഴക്കോ ബുദ്ധിമുട്ടോ ഒന്നും തന്നെയില്ലായിരുന്നു കുഞ്ഞിനെക്കൊണ്ടും. ആളൊരു പാവമാണ്. രാത്രിയിൽ ആണേലും കിടന്ന് ഉറങ്ങും. ഇടയ്ക്ക് ഒക്കെ എഴുനെല്കുമ്പോൾ അമ്മു പാല് കൊടുക്കും. വയറു നിറഞ്ഞു കഴിഞ്ഞൽ പിന്നെയും ഉറങ്ങും.

നൂല്കെട്ട് ജസ്റ്റ്‌ ചടങ്ങ് മാത്രമായിട്ട് നകുലനും അമ്മുവും
ജയന്തി ചേച്ചിയും കൂടി നടത്തി.

അമ്മയ്ക്ക് വയ്യാണ്ടായി ഇരിക്കുന്ന കൊണ്ട് 56ആമത്തെ ദിവസം നാട്ടിൽ പോയി എല്ലാവരെയും വിളിച്ചു കൂട്ടി ആഘോഷമായിട്ട് ഫങ്ക്ഷൻ വെയ്ക്കാം.. ഇപ്പൊ തത്കാലം പഞ്ച ലോഹം നിറച്ചുകൊണ്ടുള്ള ചരട് കുഞ്ഞിനു നകുലൻ കെട്ടിയത്.

പേരായിട്ട് കാതിൽ വിളിച്ചത്  സരസ്വതി എന്നായിരിന്നു.ഒറിജിനൽ നെയിം ചടങ്ങ് വെക്കുമ്പോൾ കണ്ടുപിടിക്കാമെന്ന് നകുലൻ പറഞ്ഞു.

ശ്രീജയുടെ കുഞ്ഞിന് ജലദോഷവും കഭക്കെട്ടുമൊക്കെ മാറാതിരുന്ന കൊണ്ട് അവൾക്ക് എറണാകുളത്തേയ്ക്ക് പോകാൻ കഴിഞ്ഞില്ല.
ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അവൾക്ക് കൂടുവാൻ വേണ്ടി.
പക്ഷെ അവളുടെ കുഞ്ഞിനു ക്ഷീണം ആണല്ലോന്നോർത്ത് പിന്നീട് പോകുന്നത് മാറ്റി വെച്ചു.

അമ്മു വീഡിയോകാൾ ചെയ്തു അവരെയൊക്കെ കാണിച്ചു കൊടുത്തു.

രണ്ടാഴ്ചകൂടി കഴിഞ്ഞാൽ ബിന്ദുവിന്റെ റസ്റ്റ്‌ ഒക്കെ കഴിയും. പിന്നീട് അവർക്ക് നടക്കാൻ കഴിയും. എന്നിട്ട് കുഞ്ഞിനെ കാണാൻ വരാമെന്ന് ബിന്ദു അവളോട് പറഞ്ഞു.

നാട്ടിലെ ചടങ്ങിന് മുന്നേ, ഒരാഴ്ച ലീവ് എടുക്കണമെന്നും, എന്നിട്ട് അമ്മേടെ അടുത്ത് വന്നു നിൽക്കാമെന്നുമൊക്കെ പറഞ്ഞു നകുലൻ അമ്മയെ സമാധാനിപ്പിച്ചു..

കുഞ്ഞിനെ നേരിട്ട് കാണാൻ സാധിക്കാത്ത കൊണ്ട് ബിന്ദുവിനു നല്ല സങ്കടം ആയിരുന്നു. പിന്നെ ഈ ഒരു അവസ്ഥയിൽ അമ്മുനെ അത്രദൂരം ട്രാവൽ ചെയ്തു കൊണ്ട് പോകാൻ അവനു പേടിയുമായിരുന്നു…

അതുകൊണ്ട് മാത്രമായിരുന്നു ഇത്രയും നീണ്ടു പോയതും.

***
അങ്ങനെയിരിക്കെ നകുലനു മറ്റൊരു കമ്പനിയിൽ നിന്നും നല്ലൊരു ഓഫർ വന്നു.
അത്യാവശ്യം ഹൈ സാലറിയുള്ള ഒരു ജോലി. അതും ഐ ടി ഫീൽഡിൽ ഉള്ള വലിയൊരു കമ്പനി..

വളരെ സന്തോഷത്തോടെ നകുലൻ ആ ഓഫർ സ്വീകരിച്ചു. ഏകദേശം രണ്ട് മാസത്തെ താമസമുണ്ട് അവിടെ ജോയിൻ ചെയ്യുവാൻ. പുതിയ ഫിനാൻഷ്യൽ ഇയർ സ്റ്റാർട്ട്‌ ചെയ്തനു ശേഷം കേറിയാൻ മതിയെന്നു ടീം മാനേജർ നകുലനെ അറിയിച്ചു.. എന്നാൽ പിന്നെ നിലവിലെ ജോലി റിസൈൻ ചെയ്തിട്ട് വൈകാതെ നാട്ടിലേക്ക് തിരിയ്ക്കാമെന്നും, രണ്ട് മാസം അവിടെ നിന്നിട്ട് അമ്മയുടെ പരാതി അങ്ങട് തീർത്തു കൊടുക്കാമെന്നു അവൻ അമ്മുവിനോട് പറഞ്ഞു.
കേട്ടപ്പോൾ അവൾക്കും സന്തോഷമായി.
അങ്ങനെ കുഞ്ഞുവാവയെയും ആയിട്ട് അമ്മയെ കാണുവാൻ വേണ്ടി പുറപ്പെടുവാൻ അവർ തയ്യാറായി……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!