Movies
റീ എഡിറ്റ് ചെയ്ത എമ്പുരാൻ ഇന്ന് തീയറ്റുകളിൽ; വെട്ടിമാറ്റിയത് മൂന്ന് മിനിറ്റ്

വിവാദ രംഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തീയറ്ററുകളിലെത്തും. റീ എഡിറ്റ് ചെയ്താണ് ചിത്രത്തിന്റെ പ്രദർശനം. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റാണ് സിനിമയിൽ നിന്ന് ഒഴിവാക്കുന്നത്. ചിത്രത്തിലെ ബജ്‌റംഗി എന്ന വില്ലന്റെ പേരും മാറ്റിയേക്കും
ഉടൻ റീ എഡിറ്റ് ചെയ്ത പതിപ്പ് തീയറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെൻസർ ബോർഡിന്റെ നിർദേശപ്രകാരമായിരുന്നു അടിയന്തര നടപടി. സിനിമയിലെ വിവാദങ്ങളിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും പൃഥ്വിരാജ് മോഹൻലാലിന്റെ എഫ് ബി പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു
അതേസമയം ചിത്രത്തിന് കഥയെഴുതിയ മുരളീ ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമ സംഘടനകളും വിഷയത്തിൽ മൗനം തുടരുകയാണ്. അതേസമയം വിവാദങ്ങൾക്കിടയിലും വൻ വിജയമാകുകയാണ് ചിത്രം. മൂന്ന് ദിവസം കൊണ്ട് 175 കോടിയോളം സിനിമ കളക്ട് ചെയ്തതായാണ് വിവരം.