Kerala

ഹണി റോസിനെതിരായ പരാമർശം; രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസെടുത്തു

രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയിലാണ് കേസ്. ഹണി റോസ് വിഷയത്തിൽ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുൽ നടത്തിയ പ്രതികരണങ്ങൾക്ക് എതിരെ ആയിരുന്നു പരാതി. സംഭവത്തിൽ പോലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടി.

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രാഹുൽ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് പരാതി നൽകിയത്.

അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമർശനത്തിന് അതീതയല്ലെന്നും അതിനാലാണ് താൻ വിമർശിച്ചതെന്നും തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെ രാഹുൽ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.

 

Related Articles

Back to top button
error: Content is protected !!