Kerala

പുനഃസംഘടന ചർച്ച ഇതുവരെ നടന്നിട്ടില്ല; ആരെങ്കിലും പടച്ചുവിടുന്നതാണോയെന്ന് സംശയമുണ്ട്: കെ മുരളീധരൻ

പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലെന്ന് കെ മുരളീധരൻ. ഹൈക്കമാൻഡ് ആണ് പുനഃസംഘടന തീരുമാനമെടുക്കുന്നത്. ചർച്ച എവിടെ നിന്നു വന്നു എന്ന് ആർക്കും അറിയില്ല. ആരാണിതിന്റെ പിന്നിലെന്നും അറിയില്ല. ആരെങ്കിലും ഇത് പടച്ചുവിടുന്നതാണോ എന്ന് സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു

മാടായി കോളേജ് വിഷയത്തിൽ ഒരു എംപിക്കെതിരെയുള്ള പരസ്യ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ല. നിയമനത്തിന്റെ മെറിറ്റിലേക്ക് താൻ കടക്കുന്നില്ല. കെപിസിസി അധ്യക്ഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിൽ അത് ഡിസിസിയെ അറിയിക്കണമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു

അതേസമയം മാടായി കോളേജുമായി ഉയർന്നിരിക്കുന്നത് പ്രാദേശിക പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെപിസിസി ഇടപെട്ട് പ്രശ്‌നം സംസാരിച്ച് തീർക്കുമെന്നും സതീശൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!