Kerala

എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; അധ്യാപകനെതിരെ പരാതി

എംജി സർവകലാശാലയിൽ സെമിനാറിനെത്തിയ ഗവേഷക വിദ്യാർഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാരിയെന്ന് പരാതി. സർവകലാശാല ഇന്റേണൽ കമ്മിറ്റിക്ക് വിദ്യാർഥിനി പരാതി കൈമാറി. അതേസമയം ഇടത് അധ്യാപക സംഘടന അംഗമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നതെന്ന് കെ എസ് യു ആരോപിച്ചു

കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച എംഡി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് രണ്ട് ദിവസത്തെ സെമിനാർ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്ന് വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.

സെമിനാറിനെത്തിയ ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥിനിയാണ് പരാതി നൽകിയത്. സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷനൻസിലെ അധ്യാപകനെതിരെയാണ് പരാതി. സെമിനാറിന്റെ ഭാഗമായി വിദ്യാർഥിനി എറണാകുളത്ത് കുടിയേറ്റ തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കാൻ പോയിരുന്നു. ഇതിനിടെ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്.

Related Articles

Back to top button
error: Content is protected !!