ഹൃദയസ്തംഭനത്താല്‍ ചത്ത പന്നിയെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ച് ഗവേഷകര്‍
ബീജിങ്: ചൈനയില്‍നിന്നും എത്തിയിരിക്കുന്ന ഒരു വാര്‍ത്തയാണ് ശാസ്ത്രലോകത്തെയും വിജ്ഞാനകുതുകികളെയുമെല്ലാം ഇപ്പോള്‍ ഏറെ സന്തോഷിപ്പിക്കുന്നത്. മരണത്തെ എങ്ങനെ അതിജീവിക്കാം എന്നുള്ള ഗവേഷണ പരീക്ഷണങ്ങളിലൂടെ ശാസ്ത്രലോകം കടന്നുപോകുന്നതിനിടെയാണ് ജീവന്‍വെടിഞ്ഞ പന്നിയെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്.
ചൈനയിലെ സണ്‍ യാത് സെന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഹൃദയസ്തംഭനം മൂലം പന്നി ചത്ത് ഒരു മണിക്കൂറിന് ശേഷം ഇവര്‍ വീണ്ടും മസ്തിഷ്‌കം പുനരുജ്ജീവിപ്പിപ്പിക്കുകയായിരുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം, തലച്ചോറിലേക്കുള്ള രക്തയോട്ടം നിന്നു പോകുന്ന ഒരു അവസ്ഥ ഉടലെടുക്കുന്ന കേസുകളില്‍ രോഗികളെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാന്‍ ഈ ഗവേഷണം നിമിത്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൃദയം നിലച്ചാല്‍ മസ്തിഷ്‌ക കോശങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ മാറ്റാനാവാത്ത നാശത്തിലേക്ക് നീങ്ങും. ഇങ്ങനെ സംഭവിക്കുമ്പോള്‍ തലച്ചോറിലൂടെ ദ്രാവകങ്ങള്‍ പമ്പ് ചെയ്യുന്നതിനായി കേടുപാടുകള്‍ സംഭവിക്കാത്ത കരള്‍, കൃത്രിമ ഹൃദയം, ശ്വാസകോശം എന്നിവ സംയോജിപ്പിച്ച് ഗവേഷകര്‍ ഒരു ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം സൃഷ്ടിക്കുകയായിരുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനം അനുഭവപ്പെടുന്ന രോഗികളില്‍ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ചൈനീസ് ഗവേഷകരുടെ നേട്ടം. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് സാധാരണയായി സംഭവിക്കുന്ന മസ്തിഷ്‌ക പരിക്കുകള്‍ ലഘൂകരിക്കുന്നതില്‍ കരള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും പഠനത്തിനിടെ് ബേധ്യപെട്ടിരുന്നു