Dubai

ഒറ്റ തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉല്‍പന്ന നിരോധനം; ചെലവ് വര്‍ധിപ്പിക്കുമെന്ന് റെസ്റ്റോറന്റ് ഉടമകള്‍

ദുബൈ: ജനുവരി ഒന്നു മുതല്‍ എമിറേറ്റില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍വന്നത് ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് റെസ്റ്റോറന്റ് നടത്തിപ്പുകാര്‍. പ്ലാസ്റ്റിക് നിരോധനത്തിന്റെ രണ്ടാം ഘട്ടമായാണ് നിരോധനം പ്രബല്യത്തില്‍വന്നിരിക്കുന്നത്.

ദുബൈ നഗരസഭാ അധികൃതരില്‍നിന്നു ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത പ്രതീക്ഷിക്കുന്നതായും മാറ്റങ്ങള്‍ക്ക് തുക്കമിട്ടിരിക്കുന്നതായും സംസം മന്തി ഗ്രൂപ്പ് റെസ്റ്റോറന്റുകളുടെ ഉടമ ശൈജില്‍ ഹുസൈന്‍ വ്യക്തമാക്കി. നിയമം മാറിയതിന്റെ ഭാഗമായി തങ്ങള്‍ പ്ലാസ്റ്റിക് മേശവിരികള്‍ മാറ്റി മരംകൊണ്ടുള്ളവ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് മേശവിരികള്‍ മാറ്റിയതായും പകരം കടലാസും പുനരുപയുക്ത പ്ലാസ്റ്റിക്കും ഉപേേയാഗിച്ചുള്ളവ വിരിക്കുന്നതായും ചതോരി ഗലിയുടെ സിഇഒ സൗമ്യ ജെയിനും വെളിപ്പെടുത്തി. ഡാബ ലൈന്‍ റെസ്റ്റോറന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഇദി ബാസിനും പ്ലാസ്റ്റിക് വസ്തുക്കള്‍ മാറ്റിസ്ഥാപിച്ചതായി അറിയിച്ചു. പുതിയ പരിഷ്‌കാരം നടത്തിപ്പിനുള്ള ചെലവ് വര്‍ധിപ്പിക്കുമെന്നാണ് ഉടമകള്‍ ഒരുപോലെ പറയുന്നത്. ജൂണ്‍ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാവാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ദുബൈ.

രണ്ടാംഘട്ട പ്ലാസ്റ്റിക് നിരോധനത്തില്‍ സ്‌റ്റൈറോഫോമിലുള്ള ഭക്ഷ്യവസ്തു നിറക്കാവുന്ന പാത്രങ്ങളും പ്ലാസ്റ്റിക് സ്‌ട്രോകളും മേശ വിരികളുമെല്ലാമാണ് ഉള്‍പ്പെടുന്നത്. ഇതിന് പകരമായി ദുബൈ നഗരസഭ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നത് മുളകൊണ്ടുള്ള മേശ വരികളും മരവും പരുത്തിയും കൊണ്ടുള്ള തുടക്കാനുള്ള ഉപകരണങ്ങളും ചില്ലുകൊണ്ടുള്ള സ്‌ട്രോകളും മാത്രമേ ഉപയോഗിക്കാവൂവെന്നാണ് ദുബൈ നഗരസഭയുടെ വെബ് സൈറ്റ് നിര്‍ദേശിക്കുന്നത്.

Related Articles

Back to top button
error: Content is protected !!