National

ആർജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊല: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി വനിതാ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. വിധി കേൾക്കാനായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞുവെന്ന ജഡ്ജിയുടെ പരാമർശത്തിൽ പ്രതി വീണ്ടും കുറ്റം നിഷേധിച്ചു. തന്നെ കേസിൽ പെടുത്തിയതാണെന്ന് പ്രതി ആവർത്തിച്ചു. തന്നെ പോലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി ആരോപിച്ചു

എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുന്നതെന്ന് കോടതി പറഞ്ഞു. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Related Articles

Back to top button
error: Content is protected !!