പ്രണയം: ഭാഗം 24

എഴുത്തുകാരി: കണ്ണന്റെ രാധ
അവൾ വേഗം തന്നെ റെഡിയായി വേണുവിന്റെ കാറിലേക്ക് കയറി. അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ അവൾ ഉത്സാഹവതി ആയിരുന്നു..
വീണയുടെ വീടിനു മുൻപിൽ കാർ നിർത്തിയതും അകത്തുനിന്നും ആദ്യം ഇറങ്ങിയത് വേണുവായിരുന്നു.
” അയ്യോ കുഞ്ഞ് ഇറങ്ങുന്നതിനു മുൻപ് വിളിച്ചിരുന്നെങ്കിൽ ഞാൻ പുറത്തേക്കിറങ്ങി നിന്നേനല്ലോ
അയാൾ കൃഷ്ണനോട് വളരെ ഭവ്യതയോടെ പറഞ്ഞു.
” മോളും ഇവിടേക്ക് വരുന്നു എന്ന് പറഞ്ഞു, അപ്പോൾ ഞാനും കരുതി ഇറങ്ങാന്ന്
കൃഷ്ണൻ പറഞ്ഞപ്പോഴാണ് അവളെ വേണു ശ്രദ്ധിച്ചത്
” ആഹാ മോളുo ഉണ്ടായിരുന്നോ.?
സുധെ…
അയാൾ അകത്തേക്ക് നോക്കി വിളിച്ചപ്പോൾ അകത്തു നിന്നും സുധ ഇറങ്ങി വന്നിരുന്നു
” ചായ എടുക്ക്…. വേണു പറഞ്ഞു വീണു കൃഷ്ണനെ ക്ഷണിച്ചു രണ്ടുപേരും അകത്തേക്ക് കയറിയപ്പോൾ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാച്ചു. അകത്തേക്ക് പോയി ചായയുമായി വന്നു.
” ഇന്ദിര വീട്ടിൽ ഇല്ല, അതുകൊണ്ട് മോൾ അവിടെ ഒറ്റയ്ക്ക് ഇരിക്കുവാ അപ്പൊൾ ഇവിടെ വന്ന് ഇവിടുത്തെ കുട്ടിയെ കാണണമെന്ന് പറഞ്ഞു..
എങ്കിൽ പിന്നെ എന്റെ കൂടെ പോരട്ടെ എന്ന് ഞാനും കരുതി.
ചായ എടുത്തു കൊണ്ട് കൃഷ്ണൻ പറഞ്ഞു.
” അതിനെന്താ മോൾ ഇവിടെ ഇരിക്കട്ടെ , നന്ദനെ കൊണ്ട് ഞാൻ തിരികെ കൊണ്ട് വിടീപ്പിച്ചോളാം, അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നതിന് നല്ലത് അല്ലേ ഇവിടെ വീണയ്ക്കൊപ്പം വന്നിരിക്കുന്നത്,
സുധ പറഞ്ഞപ്പോൾ കൃഷ്ണൻ നന്നായി ഒന്ന് ചിരിച്ചു.
” വീണ എവിടെ ആന്റി.?
അവള് ചോദിച്ചു
” അവള് കുളിക്കുവാ, ഇപ്പൊ വരും
സുധ പറഞ്ഞപ്പോൾ കൃഷ്ണൻ ചായകുടിച്ച് ഭംഗിയായി ചിരിച്ചു കപ്പ് സുധയുടെ കയ്യിൽ ഏൽപ്പിച്ചു.
നമ്മുക്ക് ഇറങ്ങിയാലോ.?
വേണുവിനോട് അയാൾ ചോദിച്ചപ്പോൾ അയാൾ തലയാട്ടി. ശേഷം കീർത്തനയേ
യും ഒന്ന് നോക്കി.
അയാൾ കൃഷ്ണന് ഒപ്പം നടന്നുപോയി.
” മോള് വല്ലതും കഴിച്ചിട്ടാണോ വന്നത്..
” കഴിച്ചില്ല ആന്റി ..
അവളും മറുപടി പറഞ്ഞു
” എങ്കിൽ പിന്നെ ഞാൻ ഇഡ്ഡലി എടുക്കട്ടെ,
” ഇപ്പൊ വേണ്ടാ ഞാൻ വീണയെ ഒന്ന് കണ്ടിട്ട് ആവട്ടെ.
“എങ്കിൽ മോള് വീണേടെ മുറിയിലേക്ക് പൊക്കോ. ഞാൻ ഇപ്പൊ വരാം.. അപ്പുറത്തെ വീട്ടിലെ കുറച്ചു പൈസ കടം വാങ്ങിയത് കൊടുക്കാനുണ്ട്. അത് വേണുവേട്ടൻ കയ്യിൽ തന്നു കയ്യിൽ ഇരുന്നാൽ ചെലവായി പോകും, കയ്യോടെ അങ്ങ് കൊടുക്കട്ടെ.. മോളും ഇരിക്ക് കേട്ടോ..
അത്രയും പറഞ്ഞവർ പുറത്തേക്കിറങ്ങിയപ്പോൾ അവൾ തലയാട്ടി ഇരുന്നു.
നേരെ വീണയുടെ മുറിയിലേക്കാണ് പോകാനായി നടന്നത്.
പലതവണ ഇവിടെ വന്നിട്ടുള്ളപ്പോഴൊക്കെ ആ മുറി പരിചിതവും ആണ്. അതിനു തൊട്ടടുത്ത മുറി തന്നെയാണ് നന്ദേട്ടൻ എന്നറിയാം.
ആ മുറിയുടെ ഉള്ളിലേക്ക് നോക്കിയപ്പോൾ അവള് അതിലില്ല. കുളികഴിഞ്ഞ് വന്നിട്ടില്ല എന്ന് മനസ്സിലായത് കൊണ്ട് തന്നെ തൊട്ടപ്പുറത്തെ മുറിയിലേക്ക് ഒന്ന് എത്തിനോക്കി.
അവിടെ പുതച്ചു മുടി കിടക്കുന്ന ആളെ കണ്ടപ്പോൾ മനസ്സിൽ സന്തോഷവും സങ്കടവും ഒക്കെ ഒരേപോലെ വന്നു.
പെട്ടെന്ന് തന്നെ അവിടേക്ക് കയറി..
ആൾ നല്ല ഉറക്കത്തിലാണ് ആരും വരുന്നില്ലന്ന് ഉറപ്പുവരുത്തി ആളിന്റെ അരികിൽ ആയി കയറിയിരുന്നു.
ശേഷം ആ നെറ്റിയിൽ കൈവച്ച് നോക്കി, അവളുടെ കൈതടങ്ങളുടെ തണുപ്പ് അറിഞ്ഞു അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു.
കൺമുമ്പിൽ കീർത്തനയെ കണ്ടപ്പോൾ അവൻ ഒന്നു ഞെട്ടിയിരുന്നു. പെട്ടെന്ന് കണ്ണുകൾ തിരുമ്മി ഒന്നുകൂടി നോക്കി.
അവന്റെ ആ രീതി കണ്ടപ്പോൾ അവൾക്കും ചിരി വന്നു.
” ഞാൻ തന്നെയാ നന്ദേട്ടാ..
അവൾ പറഞ്ഞപ്പോൾ അവൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു.
താനിവിടെ എപ്പോ വന്നു.?
അവൻ അവളോട് ചോദിച്ചു.
ഷർട്ട് ഒന്നും ഇടാതെ പുതപ്പിട്ട് കിടക്കുകയായിരുന്നു അവൻ.
പെട്ടെന്ന് അങ്ങനെ അവൾ തന്നെ കണ്ടതിൽ അവന് ഒരു ചളിപ്പ് തോന്നി. അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് ഒരു ഷർട്ട് എടുത്ത് ഇട്ടു.
അവന്റെ നാണം കാണെ അവൾക്ക് ചിരി വന്നു. അവൾ പൊട്ടിച്ചിരിച്ചു പോയിരുന്നു.
” നന്ദേട്ടന്റെ ഒരു കാര്യം, പെൺകുട്ടികളെക്കാൾ കഷ്ടമാണല്ലോ,
എന്ത് പറ്റി..?
ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..
ഒന്നുമില്ല അവൾ ചിരിയോടെ പറഞ്ഞു..
” താൻ ഇത് എപ്പോ വന്നു.?
അവൻ അവളോട് ചോദിച്ചു
” നന്ദേട്ടൻ ഇവിടെ വന്ന് കിടക്ക്, ഞാൻ വന്നതുകൊണ്ടാണോ നിൽക്കുന്നത് , നല്ല പനിയുണ്ട്
” ഞാൻ കിടന്നോളാം താൻ എപ്പോ വന്നു എന്ന് പറ.
” ഞാൻ ദേ ഇപ്പൊ വന്നതേയുള്ളൂ. അച്ഛന് ആണ് കൊണ്ടുവിട്ടത്, വീണേ കാണണം എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്.
” അതറിയാലോ അല്ലാതെ വീണയുടെ ഏട്ടനെ കാണാൻ ആണെന്ന് പറഞ്ഞാൽ അച്ഛൻ കൊണ്ടു വിടുമോ
ഒരു കുസൃതിയോടെ അവൻ ചോദിച്ചു
” എനിക്കൊരു സമാധാനവുമില്ല കാണാതെ,
അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു നാണം തോന്നി.
അത് അവനും മനസിലായി
” ആരെ കാണാതെ.?
വീണേയോ.,?
അവൻ കുസൃതിയോട് ചോദിച്ചു.
ഒപ്പം കട്ടിലിലേക്ക് ഇരിക്കുകയും ചെയ്തു.
അവൾ അവനെ കൂർപ്പിച്ച് ഒന്ന് നോക്കി.. ”
അതെ വീണേ കാണാതെ തന്നെ. ഞാൻ പോവാ
പിണങ്ങി പോകാൻ തുടങ്ങിയവളുടെ കയ്യിൽ പിടിച്ച് അവൻ ഒന്ന് നിർത്തി
” വീണയുടെ ചേട്ടനെ കാണാൻ ആണെന്ന് അച്ഛനോട് പറഞ്ഞൊ.?
കുസൃതിയോടെ അവൻ ചോദിച്ചു.
അവളുടെ മുഖം രക്ത വർണ്ണമായി
” പനി കുറവില്ല അവിടെ അടങ്ങി കിടക്ക്..
അവളത് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു.
” തന്റെ പനി കുറഞ്ഞോ.?
” എന്റെ പനിയൊക്കെ പോയി.
താൻ ഇങ്ങോട്ട് വന്നത് ആരും കണ്ടില്ലേ.?
ഇല്ല അമ്മ അപ്പുറത്തെ വീട്ടിലേക്ക് പോയത് ആണ് അവൾ കുളിക്കാ, ആ സമയം നോക്കി ഞാൻ ഇങ്ങോട്ട് വന്നത് ആണ്
എങ്കിൽ പൊക്കോ ആരും കാണണ്ട
പോകും മുൻപ് അവൾ അവനെ ഒന്ന് നോക്കി..
ശേഷം ഓടി വന്നാ കവിളിൽ ഒരു ഉമ്മ നൽകി ..
അവൻ അത്ഭുതപ്പെട്ടു പോയിരുന്നു
” ഇത് പനി പെട്ടെന്ന് മാറാനാ.
ചിരിയോടെ അവൾ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ അതെ അമ്പരപ്പിൽ ആയിരുന്നു അവൻ…..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…