Kerala

റിദമള്‍ക്ക് പ്രവാസി ഭാരതി കര്‍മശ്രേയസ് പുരസ്‌കാരം

കൊച്ചി: പ്രവാസി ഭാരതി കര്‍മശ്രേയസ് പുരസ്‌കാരം കെ എന്‍ റിദമോള്‍ക്ക്. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ ചെയര്‍മാനായ സമിതിയാണ് പ്രവാസി ഭാരതി(കേരള) കര്‍മശ്രേയസ് അവാര്‍ഡിന് എറണാകുളം സ്വദേശിനിയായ റിദയെ തിരഞ്ഞെടുത്തത്. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തിലെ സംഗീത വിദ്യാര്‍ഥിനിയാണ് റിദമോള്‍.

എന്‍ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി കേരളയും സംയുക്തമായാണ് പ്രശസ്തിപത്രവും ശില്‍പവും സ്മൃതിമെഡലും ഉള്‍പ്പെടുന്ന പുരസ്‌കാരം എല്ലാ വര്‍ഷവും നല്‍കുന്നത്. ഒമ്പതിന് തിരുവനന്തപുരം മസ്‌കട്ട്് ഹോട്ടലിലെ സിംഫണി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 23ാമത് പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ അവാര്‍ഡ് സമ്മാനിക്കും.

പെരുമ്പാവൂര്‍ മുടിക്കല്‍ കുമ്പശ്ശേരി വീട്ടില്‍ കെ എം നാസറിന്റെയും ലൈലാ ബീവിയുടെയും ഇളയ മകളായ റിദയെ അവാര്‍ഡിന് അര്‍ഹയാക്കിയത് പരിമിതികളെ കരുത്താക്കി മാറ്റി ഏവര്‍ക്കും അനുകരണീയമായ വ്യക്തിത്വമായുള്ള വളര്‍ച്ചയാണ്. ഭിന്നശേഷി ഏല്‍പ്പിച്ച കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ഈ മിടുക്കി അനുയാത്ര റിഥം എന്ന സംസ്ഥാന സര്‍ക്കാരിന്റെ കലാഗ്രൂപ്പില്‍ ഇടംനേടിയത്. നിരവധി സംസ്ഥാന-ദേശീയ പുരസ്‌കാരത്തിന് അര്‍ഹ കൂടിയാണ് ഈ മിടുക്കി കരസേനാ വിഭാഗത്തിലെ എംഎന്‍എസ് വിദ്യാര്‍ഥിനികൂടിയാണ്.

Related Articles

Back to top button
error: Content is protected !!