Kerala
പെരിന്തൽമണ്ണയിലെ റിംഷാനയുടെ മരണം: ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

പെരിന്തൽമണ്ണയിൽ ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. മരിച്ച റിംഷാനയുടെ ഭർത്താവ് മുസ്തഫക്കെതിരെയാണഅ കേസ്. സ്ത്രീധനം ആവശ്യപ്പെട്ട് മുസ്തഫ റിംഷാനയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി. രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതോടെ മുസ്തഫ മകളെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് റിംഷാനയുടെ മാതാപിതാക്കൾ പറഞ്ഞു.
ജനുവരി 5നാണ് എടപ്പറ്റ പാതിരിക്കോട് മേലേതിൽ റിംഷാനയെ ഇവർ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടത്. ഏഴും അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളുടെ അമ്മയാണ് റിംഷാന. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു
റിംഷാനയുടെ മൃതദേഹത്തിൽ കരുനീലിച്ച പാടുകളുണ്ടായിരുന്നതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഒമ്പത് വർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.