രോഹിത് ശർമ തടിയൻ, ഇന്ത്യ കണ്ട മോശം ക്യാപ്റ്റൻ: അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമക്കെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് ശർമ ഒരു കായിക താരത്തിന് ചേരാത്ത തരത്തിൽ തടിയനാണെന്നും ഇന്ത്യ കണ്ട മോശം ക്യാപ്റ്റൻമാരിൽ ഒരാളാണെന്നുമാണ് ഷമ മുഹമ്മദിന്റെ പരാമർശം
എക്‌സ് പോസ്റ്റിലാണ് കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശം. രോഹിത് ശർമ ഭാരം കുറയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഷമയുടെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തുവന്നു. കോൺഗ്രസിന്റേത് വെറുപ്പിന്റെ കടയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
രോഹിത് ലോകോത്തര കളിക്കാരാനാണെന്ന ഒരാളുടെ മറുപടിയോട് രൂക്ഷ ഭാഷയിലാണ് ഷമ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകോത്തര നിലവാരം എന്താണ്. ഒരു ശരാശരി ക്യാപ്റ്റനും അതുപോലെ ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ശരാശരി കളിക്കാരാനുമാണ് രോഹിതെന്നും ഷമ കുറ്റപ്പെടുത്തി.