ഇതോടെ രോഹിത്തിന്റെ കാര്യം തീരുമാനമാകും; ക്യാപ്റ്റൻസി പിള്ളേര് കൊണ്ട് പോകും
കഴിവ് തെളിയിച്ചില്ലെങ്കില്‍ ഓപ്പണിംഗ് സ്ഥാനവും തെറിക്കും
പെര്‍ത്തിലെ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ വിജയം രോഹിത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള ടെസ്്റ്റ് പരമ്പരയില്‍ സ്വന്തം മണ്ണില്‍ നിന്ന് നാണക്കേടിന്റെ ചരിത്രം സൃഷ്ടിച്ചാണ് ഇന്ത്യന്‍ ടീം ഓസീസ് മണ്ണിലെത്തിയത്. ഭാര്യയുടെ പ്രസവത്തിന് വേണ്ടി അവധിയെടുത്തതിനാല്‍ രോഹത്തില്ലാതെയാണ് ടീം ആദ്യ ടെസ്റ്റിന് ഇറങ്ങിയത്. ബൗളര്‍ ബുംറയായിരുന്നു ഇന്ത്യയെ നയിച്ചത്. രോഹിത്തിന്റെ അഭാവത്തില്‍ ജയ്‌സ്വാള്‍ – രാഹുല്‍ സഖ്യം ഓപ്പണിംഗ് ഇറങ്ങുകയും ചെയ്തു.
രോഹിത്തിന്റെ കഷ്ടകാലത്തിന് ബുംറയുടെ ക്യാപ്റ്റന്‍സിയും ജയ്‌സ്വാള്‍ – രാഹുല്‍ പാര്‍ട്ട്ണര്‍ഷിപ്പും ക്ലിക്കായി. ഇതോടെ ന്യൂസിലാന്‍ഡിനോടുള്ള വൈറ്റ് വാഷ് തോല്‍വിക്ക് കാരണം രോഹിത്താണെന്ന മുറവിളിയുമായി ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തി.
ഹിറ്റ്മാന്‍ എന്ന പേരില്‍ ഹിറ്റായ രോഹത്തിനെ ആരാധകര്‍ കൈയൊഴിയുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഓസ്ട്രേലിയയുമായുള്ള പിങ്ക് ബോള്‍ പോരാട്ടം വെള്ളിയാഴ്ച മുതല്‍ അഡ്ലെഡയ്ഡിലാണ് പകലും രാത്രിയുമായി രണ്ടാമങ്കം നടക്കാനിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും രോഹിത്തിന്റെ പ്രകടനം മോശമായിരുന്നു.
രണ്ടാം ടെസ്റ്റിലും രോഹിത്ത് ഓപ്പണിംഗ് ഇറങ്ങില്ലെന്നാണ് റിപോര്‍ട്ട്. രാഹുല്‍ – ജയ്‌സ്വാള്‍ ഓപ്പണിംഗ് ഈ ടെസ്റ്റിലും വിജയം കണ്ടാല്‍ പിന്നെ രോഹിത്തിന്റെ ഓപ്പണര്‍ പൊസിഷന്‍ തെറിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.