Kerala
16 കോടിയുടെ റോൾസ് റോയ്സ് രാജ്യത്ത് ആദ്യമായി കേരളത്തിൽ; റോഡ് നികുതിയടച്ചത് 2.69 കോടി രൂപ

16 കോടി രൂപ വില വരുന്ന കാർ രാജ്യത്ത് ആദ്യമായി കേരളത്തിൽ. റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സിരീസിലെ കാറാണ് കേരളത്തിൽ എത്തിയത്. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് ഉടമ വേണു ഗോപാലകൃഷ്ണനാണ് കാറിന്റെ ഉടമ. കാറിന് റോഡ് നികുതിയായി അടച്ചത് 2.69 കോടി രൂപയാണ്
വേണു ഗോപാകൃഷ്ണനാണ് രാജ്യത്ത് ആദ്യമായി ഈ കാർ വാങ്ങിയത്. കാറിന് ഇഷ്ടനമ്പർ ലഭിക്കാനായി കാത്തിരിക്കുകയാണ് അദ്ദേഹം. ശക്തമായ എഞ്ചിനും പരിഷ്കരിച്ച സവിശേഷതകളുമായാണ് റോൾസ് റോയ്സ് ഈ സീരിസ് ഇറക്കിയത്
600 ബിഎച്ച്പി കരുത്തും 900എൻഎം ടോർക്കും 6.8 ലിറ്റർ വി12 ടർബോ ചാർജ്ഡ് എൻജിനുമാണ് പ്രധാന സവിശേഷത. എട്ട് സ്പീപ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുണ്ട്. 6.33 കിലോമീറ്ററാണ് കാറിന്റെ മൈലേജ്