Kerala
വീട് നിർമാണത്തിനിടെ മേൽക്കൂര തകർന്നുവീണു; രണ്ട് തൊഴിലാളികൾക്ക് പരുക്ക്

നിർമാണത്തിനിടെ വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരുക്ക്. ഹരിപ്പാട് വീയപുരം സ്വദേശി ഷിജുവിന്റെ വീട് നിർമാണത്തിനിടെയാണ് മേൽക്കൂര ഇടിഞ്ഞുവീണത്.
പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബംഗാൾ സ്വദേശി ഓപ്പു മണ്ഡൽ, ചെറുതന സ്വദേശി വിനീഷ് എന്നിവർക്കാണ് പരുക്കേറ്റത്.