Kerala

പരസ്യപ്രസ്താവന നടത്തരുതെന്ന് സന്ദീപ് വാര്യരോട് ആർഎസ്എസ്; പ്രശ്‌നപരിഹാരത്തിന് ശ്രമം

സന്ദീപിനോട് അഭ്യർത്ഥനയുമായി ആർഎസ്എസ്. പരസ്യ പ്രസ്താവനകൾ ഇനി നടത്തരുത് എന്ന് നിർദേശം. പ്രശ്‌നപരിഹാരത്തിന് ആർഎസ്എസ് നേതൃത്വം നേരിട്ട് മേൽനോട്ടം വഹിക്കാമെന്ന് സന്ദീപിനോട് പറഞ്ഞു. ഇന്ന് ഉച്ചയോടെ ധാരണകൾ രൂപപ്പെടുമെന്നാണ് അറിയിപ്പ്. സന്ദീപ് കൊച്ചിയിൽ ആർഎസ്എസ് കാര്യാലയത്തിൽ ചർച്ചകൾക്കായി എത്തിയേക്കും.

പാലക്കാട് തിരിച്ചടി ഉണ്ടാകുന്ന ഒരു ചർച്ചയും ഉണ്ടാകരുതെന്ന് ബിജെപി നേതാക്കൾക്കും നിർദേശം നൽകി. ബിജെപി നേതൃത്വത്തോട് ഇടഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേതൃത്വം നേരിട്ടിറങ്ങുകയായിരുന്നു. അതേസമയം ഇപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് സന്ദീപ് വാര്യർ.

സന്ദീപിനെ ബിജെപി പൂർണമായും തള്ളുമ്പോൾ എടുത്തുചാടി തീരുമാനം വേണ്ടെന്നാണ് ആർഎസ്എസ് തീരുമാനം. ഇന്നും സന്ദീപ് വാര്യരും എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പരസ്പരം വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!