Kerala

മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്; പ്രതിഷേധവുമായി എസ് എഫ് ഐ

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്. ഏപ്രിൽ 18 മുതലാണ് കോളേജ് ഗ്രൗണ്ടിൽ പരിശീലന ക്യാമ്പ് ആരംഭിച്ചത്. മെയ് 2ന് നടക്കുന്ന ഓഫീസേഴ്‌സ് ട്രെയിനിംഗ് ക്യാമ്പിന്റെ ഭാഗമായാണ് പരിശീലനം നടത്തുന്നത്.

ആർഎസ്എസിന് ക്യാമ്പ് നൽകാൻ അനുമതി നൽകിയതിനെതിരെ എസ് എഫ് ഐ പ്രതിഷേധവുമായി രംഗത്തുവന്നു. പരിപാടിക്ക് ആരാണ് അനുമതി നൽകിയതെന്ന കാര്യം വ്യക്തമല്ല. കോളേജ് മാനേജ്‌മെന്റോ പ്രിൻസിപ്പാളോ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം.

സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണോ അനുമതി നൽകിയതെന്ന കാര്യത്തിലടക്കം സ്ഥിരീകരണം ലഭിച്ചിട്ടില്ല. മറ്റ് പരിപാടികൾക്ക് കോളേജ് ഗ്രൗണ്ട് വിട്ടുകൊടുക്കാറില്ല വിശദീകരണമാണ് മാനേജ്‌മെന്റ് നൽകുന്നത്.

Related Articles

Back to top button
error: Content is protected !!