Dubai
ഇ-സ്‌കൂട്ടറുകള്‍ക്കും നോള്‍ കാര്‍ഡ് സേവനം ഉറപ്പാക്കി ആര്‍ടിഎ
ദുബൈ: ഇ-സ്‌കൂട്ടറുകള്‍ക്കും നോള്‍ കാര്‍ഡ് സേവനം ഉറപ്പാക്കി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). ഇ-സ്‌കൂട്ടറുള്‍ക്ക് പണം നല്‍കാനുള്ള സെക്കന്റ് ഓപ്ഷനായാണ് ഇത് നടപ്പാക്കുന്നത്. ആര്‍ടിഎക്ക് കീഴിലുള്ള ദുബൈ എമിറേറ്റിലെ ഇ-സ്‌കൂട്ടര്‍ ഓപറേഷനുകള്‍ക്കാണ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവുകയെന്ന് ആര്‍ടിഎ കോര്‍പറേറ്റ് ടെക്‌നോളജി സപോര്‍ട്ട് സെക്ടര്‍ ഡയരക്ടര്‍ സലാഹുദ്ദീന്‍ അല്‍ മസ്‌റൂഖി വ്യക്തമാക്കി.
ഇ-സ്‌കൂട്ടര്‍ ഓപറേറ്ററുടെ ആപ്പിലൂടെയാണ് നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുക. ഇതിനായി മണിക്കൂര്‍, ദിവസം, മാസം തുടങ്ങിയ വിവിധ ഓപ്ഷനുകളില്‍ നോള്‍കാര്‍ഡില്‍ തുക ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. ഈ സേനവത്തിനായി ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.