Kerala

ശബരിമല സുവർണാവസരം, വിവാദ പ്രസംഗം: ശ്രീധരൻ പിള്ളക്കെതിരായ കേസ് റദ്ദാക്കി

ശബരിമല സുവർണാവസരം വിവാദ പ്രസംഗത്തിൽ ബിജെപി നേതാവും ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന പി എസ് ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് ഉത്തരവ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ കോഴിക്കോട് കസബ പോലീസാണ് കേസെടുത്തത്

2018 നവംബറിൽ കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിലെ പി എസ് ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ മാധ്യമങ്ങൾക്ക് ചോർന്ന് ലഭിച്ചിരുന്നു. ശബരിമല യുവതി പ്രവേശനം നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോൾഡൻ ഓപർച്യൂണിറ്റിയാണെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം

ശബരിമല ഒരു സമസ്യയാണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ സാധിക്കുമെന്നത് സംബന്ധിച്ച് നമുക്കൊരു വര വരച്ചാൽ വരയിലൂടെ അത് കൊണ്ടുപോകാൻ സാധിക്കില്ല. നമ്മൾ ഒരു അജണ്ട മുന്നോട്ടു വെക്കണമെന്നും ശ്രീധരൻ പിള്ള പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Related Articles

Back to top button