ശബരിമല മകരവിളക്ക് ദർശനം ഇന്ന്; പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമാകും
ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരണം. ആറരയോടെ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും. ദീപാരാധനക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമാകും.
മകരജ്യോതി, മകരവിളക്ക് ദർശനത്തിനായി രണ്ട് ദവസമായി ദർശനത്തിനെത്തിയ തീർഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലയ്ക്കലും പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. ഇന്നുച്ചയ്ക്ക് 12 മണി വരെയാണ് തീർഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക
മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. മകരവിളക്ക് കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പോലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പിഎസ് പ്രശാന്ത് ആവശ്യപ്പെട്ടു.