Kerala
പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിൽ നിന്നെത്തിയ മകൾ അനുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടു വരവെയാണ് അപകടം
ഒരു കുടംബത്തിലെ നാല് പേർക്കാണ് ദാരുണാന്ത്യം. അനുവിന്റെ ഭർത്താവാണ് നിഖിൽ. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പൻ. അനുവിന്റെ അച്ഛനാണ് ബിജു പി ജോർജ്. ആന്ധ്ര സ്വദേശികളുടെ ബസുമായാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു
കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തതത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അനു ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.