ആള്‍ അച്ഛനെ പോലെയല്ല; മുംബൈക്ക് പിന്നാലെ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ പുറത്താക്കി ഗോവയും
മുഷ്താഖ് അലി ട്രോഫിയില്‍ മോശം പ്രകടനം
മുഷ്താഖ് അലി ട്രോഫിയില്‍ മോശം പ്രകടനം കാഴ്ചവെച്ച അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് പണികൊടുത്ത് ഗോവ. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകനായ അര്‍ജുന്‍ മുംബൈക്കാരനാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മത്സരിക്കാന്‍ ഗോവാ ടീമിനൊപ്പം ചേരേണ്ടി വന്നു. സച്ചിന്റെ മകന്‍ എന്ന പേരില്‍ ടീമില്‍ സ്ഥാനം നല്‍കാന്‍ മുംബൈ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് ഗോവക്കൊപ്പമായിരുന്നു അര്‍ജുന്‍ കളിച്ചത്.
എന്നാല്‍, മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനം അര്‍ജുന്റെ കരിയറിനെ ബാധിച്ചുവെന്ന് ഉറപ്പിച്ച് പറയാം. മഹാരാഷ്ട്രക്കെതിരായ നിര്‍ണായക മത്സരത്തിലും അര്‍ജുന്‍ ഗോവക്ക് വേണ്ടി കളിച്ചില്ല.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവക്കൊപ്പം ആദ്യ മത്സരങ്ങള്‍ കളിച്ച അര്‍ജുനെ ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. മുംബൈക്കെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങിയ അര്‍ജുന്‍ 9 റണ്‍സ് മാത്രമാണ് നേടിയത്. സര്‍വ്വീസസിനെതിരേ ഭേദപ്പെട്ട പ്രകടനമാണ് അര്‍ജുന്‍ നടത്തിയത്. കുട്ടിയെ നോക്കണം, ക്രിക്കറ്റ് കളിക്കരുത്! കല്യാണം ഉപേക്ഷിച്ചത് അതുകൊണ്ട്; മിതാലി പറയുന്നു മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഈ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ആന്ധ്രാ പ്രദേശിനെതിരേ 3.4 ഓവറില്‍ അര്‍ജുന്‍ 36 റണ്‍സ് വിട്ടുകൊടുത്തു.
കേരളത്തിനെതിരായ ഗോവയുടെ മത്സരത്തില്‍ അര്‍ജുനെ ഗോവ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇപ്പോഴിതാ ഗോവ ടീമില്‍ നിന്ന് തന്നെ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും അര്‍ജുന്റെ സീറ്റ് തെറിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.