Movies

സായ് പല്ലവിയുടെ ആസ്തി 47 കോടി; അമരന് താരം വാങ്ങിയത് മൂന്നു കോടി

ചെന്നൈ: മലയാളം ഉള്‍പ്പെടെയുള്ള സിനിമകളില്‍ ഏറെ ആരാധകരുള്ള അഭിനേത്രിയാണ് സായ് പല്ലവി. മലയാളത്തില്‍ പ്രേമം എന്ന ഒരൊറ്റ സിനിമകൊണ്ട് വന്‍ ആരാധകവൃന്തത്തെ സൃഷ്ടിച്ച നടികൂടിയാണവര്‍. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു തെന്നിന്ത്യന്‍ താരമായ സായ് പല്ലവിക്ക് 47 കോടി രൂപയോളം ആസ്തിയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സിനിമയില്‍ നിന്നുള്ള പ്രതിഫലം തന്നെയാണ് താരത്തിന്റെ പ്രധാന വരുമാന മാര്‍ഗം. സായ് പല്ലവി ചില പരസ്യ ചിത്രങ്ങള്‍ നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. പ്രേമത്തിന് ശേഷം അതിരന്‍, കലി എന്നീ പടങ്ങളിലാണ് സായ് പല്ലവി നായികയായി എത്തിയത്. കഴിഞ്ഞ മാസം 31ന് ഇറങ്ങിയ തമിഴ് ചിത്രമായ അമരനാണ് സായ് പല്ലവിയുടേതായി ഒടുവില്‍ റിലീസായ ചിത്രം. ഈ ചിത്രത്തിന് പ്രതിഫലമായി അവര്‍ മൂന്ന് കോടിയാണ് വാങ്ങിയതെന്നാണ് രിപ്പോര്‍ട്ട്.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്ന് ഒരുക്കിയ ഈ സിനിമയുടെ സംവിധാനം രാജ്കുമാര്‍ പെരിയസാമിയാണ് നിര്‍വഹിച്ചത്. ജീവചരിത്രപരമായ ആക്ഷന്‍ വാര്‍ ചിത്രമാണ് അമരന്‍. നായകനായ ശിവകാര്‍ത്തികേയനും സായ് പല്ലവിയും കഥാപാത്രങ്ങളെ മികച്ചതാക്കിയെന്നാണ് വിലയിരുത്തപ്പടുന്നത്.

സായ് പല്ലവി നായികയായി വരാനിരിക്കുന്ന അടുത്ത ചിത്രം തണ്ടേല്‍ ആണ്. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ജീവിത പശ്ചാത്തലത്തിലാണ് സിനിമ. സായ് പല്ലവി നായികയാകുമ്പോള്‍ തണ്ടേല്‍ ചിത്രത്തില്‍ നായകനായി വേഷമിടുന്നത് നാഗചൈതന്യ ആണ്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ എത്തുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയാണെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button
error: Content is protected !!