കള്ളന്റെ റോളിൽ സെയ്ഫ് അലി ഖാൻ; ജ്യൂവൽ തീഫ്
അക്രമിയുടെ കുത്തേറ്റ ശേഷം നടൻ സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ എത്തി. നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജ്യൂവൽ തീഫ്: ദി ഹീസ്റ്റ് ബിഗിൻസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് പങ്കെടുത്തത്. ചിത്രത്തിൽ സൈഫിന്റെ സഹതാരമായിഎത്തുന്നത് ജയ്ദീപ് അഹ്ലാവത്താണ്.
ട്രെയിലർ ലോഞ്ചിന് എത്തിയ താരത്തിന്റെ കൈയ്യിൽ കെട്ടും കഴുത്തിൽ ആക്രമണത്തിൽ ഏറ്റ മുറിവിന്റെ പാടുകൾ കാണുന്ന രീതിയിൽ ബാൻഡേജ് ഇട്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ ഇതിനകം വൈറലാണ്. നെക്സ്റ്റ് ഓൺ നെറ്റ്ഫ്ലിക്സ് ഇവൻ്റിന്റെ ഭാഗമായിയാണ് ചിത്രത്തിന്റെ ടീസർ എത്തിയത്. പത്താൻ, വാർ, ഫൈറ്റർ തുടങ്ങിയ ആക്ഷൻ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന്റെ 2025-ലെ ഇന്ത്യൻ പ്രോജക്ടുകളിൽ പ്രധാനപ്പെട്ട ചിത്രമാണ് ജ്യൂവൽ തീഫ്.
ചിത്രത്തിന്റെ ട്രെയിലറിൽ ആഫ്രിക്കൻ റെഡ് സൺ എന്ന വജ്രം മോഷ്ടിക്കാനെത്തുന്ന കള്ളനായിയാണ് സെയ്ഫ് എത്തുന്നത്. ജയ്ദീപ് അഹ്‌ലാവത്ത് മുമ്പൊരിക്കലും കാണാത്ത വില്ലൻ വേഷത്തിലാണ് ട്രെയിലറിൽ കാണുന്നത്. സെയ്ഫ് അലി ഖാനുമായുള്ള താരത്തിന്റെ ആദ്യത്തെ ചിത്രമാണിത്. ജനുവരിയിൽ സെയ്ഫ് അലി ഖാൻ വീട്ടിൽ വച്ച് നടന്ന ആക്രമണത്തിന് ഇരയായ ശേഷം നടക്കുന്ന ആദ്യ പ്രൊജക്റ്റാണ് ജ്യൂവൽ തീഫ്.