Kerala
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; ഇന്നലെ വിട്ടയച്ചയാളെ ഇന്ന് വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചയാളെ ഇന്ന് വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരം. ഇയാൾ നൽകിയ മൊഴിയിലുണ്ടായ സംശയത്തെ തുടർന്നാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്.
സെയ്ഫ് അലി ഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. പ്രതിയുടെ പുതിയ ചിത്രം പോലീസ് പുറത്തുവിട്ടു. കുറ്റകൃത്യത്തിന് ശേഷം വീടിന് പുറത്തെത്തി വസ്ത്രം മാറിയാണ് ഇയാൾ രക്ഷപ്പെട്ടത്. ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണ് പോലീസ് ഒടുവിൽ പുറത്തുവിട്ടത്
അതേസമയം ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാൻ സുഖം പ്രാപിച്ച് വരികയാണ്. നടൻ അപകടനില പൂർണമായും തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. സെയ്ഫിനെ ഇന്നലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയിരുന്നു.