Kerala

ഓരോ വിഭാഗത്തിന്റെയും അടിസ്ഥാന ആവശ്യം പരിഗണിച്ച് വേണം ശമ്പള വർധനവ് നൽകാൻ: ജി സുധാകരൻ

പി എസ് സി ചെയർമാന്റെയും മറ്റ് അംഗങ്ങളുടെയും ശമ്പള വർധനവിൽ പരോക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. ഓരോ വിഭാഗത്തിന്റെയും അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ച് വേണം ശമ്പള വർധനവ് നൽകാൻ. തന്റെ പെൻഷൻ പി എസ് സി ചെയർമാന്റെ ശമ്പളത്തിന്റെ 11ൽ ഒരംശം മാത്രമാണ്. അത് വർധിപ്പിക്കണമെന്ന് തനിക്ക് ആവശ്യമില്ല

ശമ്പളം കൂട്ടിക്കൊടുത്തതിൽ ആക്ഷേപമില്ല. അക്കാര്യങ്ങളെല്ലാം കാബിനറ്റ് തീരുമാനിച്ചതാണ്. താഴ്ന്ന വരുമാനമുള്ളവർക്ക് കൂടി കുറച്ച് ശമ്പളം വർധിപ്പിച്ച് കൊടുക്കണം. അതാണ് സാമൂഹ്യനീതി. അത് തന്നെയാണ് ഭരണഘടന പറയുന്നതും.

മുട്ടിലിഴയുന്ന ഒരു കൂട്ടരും മനു കുടീരത്തിൽ ഇരിക്കുന്ന ഒരാളും ഉണ്ടാകരുത്. അടിസ്ഥാന വർഗ്ഗത്തോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂറിന് കുറവ് വരില്ല. ഇടതുപക്ഷ ഗവൺമെൻറ് അത് പരിഹരിച്ചാണ് പോകുന്നത്. ഇടതുപക്ഷ ഗവൺമെൻറ് പാവപ്പെട്ടവനെതിരായി നിലപാട് എടുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

Back to top button
error: Content is protected !!