Dubai

ദുബൈയില്‍ സാലിക് നിരക്ക് 31 മുതല്‍ മാറുന്നു; തിരക്കുള്ള സമയങ്ങളില്‍ ആറ് ദിര്‍ഹം നല്‍കണം

ദുബൈ: ജനുവരി 31 മുതല്‍ സാലിക് നിരക്കില്‍ മാറ്റംവരുത്തുമെന്ന് സാലിക് കമ്പനി അധികൃതര്‍. നിലവിലുള്ള നാല് ദിര്‍ഹമെന്നത് ആറ് ദിര്‍ഹമായാണ് വര്‍ധിക്കുക. എമിറേറ്റിലെ റോഡ് ടോള്‍ സംവിധാനമാണ് സാലിക്. തിരക്കുള്ള സമയങ്ങളില്‍ ജനുവരി 31വരെ 10 ടോള്‍ കവാടങ്ങളിലും ഇതുവരെയും നാലു ദിര്‍ഹമായിരുന്നു ടോളായി ഈടാക്കിയിരുന്നത്. ഇതാണ് മാറുന്നത്. എന്നാല്‍ അര്‍ധരാത്രിക്കുശേഷം അതായത് രാത്രി 12 മുതല്‍ രാവിലെ ആറുവരെ ടോള്‍ നല്‍കാതെ സഞ്ചരിക്കാനും സാധിക്കും.

രാവിലെ ആറുമുതല്‍ 10 വരെയും വൈകിയിട്ട് നാലു മുതല്‍ എട്ടുവരെയുമാണ് തിരക്കുള്ള സമയമായി സാലിക് അധികൃതര്‍ നിര്‍വചിച്ചിരിക്കുന്നത്. ഈ സമയങ്ങളിലാണ് വാഹനം കടന്നുപോകുമ്പോള്‍ സാലിക് എക്കൗണ്ടില്‍നിന്നും ആറു ദിര്‍ഹംവീതം കട്ടാവുക. വൈകുന്നേരം ഇത് അഞ്ചു മുതല്‍ തിരക്കില്ലാത്ത ബാക്കി സമയത്ത് നാലു ദിര്‍ഹം നല്‍കിയാല്‍ മതി. പൊതുഅവധി ദിനമല്ലാത്ത ഞായറാഴ്ചകളിലും നാലു ദിര്‍ഹമായിരിക്കും സാലിക്. മറ്റ് പൊതു അവധി ദിനങ്ങളിലും പ്രധാനപ്പെട്ട ആഘോഷപരിപാടികള്‍ നടക്കുന്ന ദിനങ്ങളിലും മുഴുവന്‍ സമയത്തും നാലു ദിര്‍ഹമായിരിക്കും. റമദാന്‍ ഒഴികേയുള്ള മുഴുവന്‍ മാസങ്ങളിലും ഈ സമയക്രമം കണക്കാക്കിയാവും കൂടിയ ടോള്‍ നിരക്ക് നിലനില്‍ക്കുക.

റമദാന്‍ മാസത്തില്‍ തിരക്കേറിയ സമയമായി പരിഗണിക്കുന്നത് രാവിലെ ഒമ്പത് മുതല്‍ വൈകിയിട്ട് അഞ്ചുവരെയുള്ള സമയമായിരിക്കും. ഈ നേരങ്ങളില്‍ ആറ് ദിര്‍ഹം സാലിക് നല്‍കണം. പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയും വൈകിയിട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ രണ്ടുവരെയും നാലു ദിര്‍ഹമായിരിക്കും. ഈ സമയത്ത് ആറു ദിര്‍ഹമാവും ടോണ്‍ നിരക്ക്. റമദാനില്‍ പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ ഏഴുവരെ സാലിക് സൗജന്യമായിരിക്കും. റമദാനിലെ ഞായറാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ പുലര്‍ച്ചെ രണ്ടുവരെ നാല് ദിര്‍ഹമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!