Kerala

സനാതന ധർമത്തെ പിണറായി അധിക്ഷേപിച്ചു; ഉദയനിധിയുടെ തുടർച്ചയെന്ന് വി മുരളീധരൻ

സനാതന ധർമത്തെ ശിവഗിരിയുടെ പുണ്യഭൂമിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ഇതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സനാതന ധർമം വെറുക്കപെടേണ്ടതെന്ന ഉള്ളടക്കമാണ് പിണറായി സമ്മേളനവേദിയിൽ നടത്തിയ പ്രസംഗത്തിലുള്ളത്.

സനാതന ധർമം ഉന്മൂലനം ചെയ്യപ്പടേണ്ടതാണെന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയുടെ തുടർച്ചയാണ് പിണറായിയുടെ പ്രസ്താവന. പരിശുദ്ധ ഖുർആനെ കുറിച്ചോ മറ്റേതെങ്കിലും വിശ്വാധാരയെ കുറിച്ചോ ഇതുപോലെ പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ.

കേരളത്തിലെ ഹിന്ദു സമൂഹം ഏറ്റവുമധികം വെല്ലുവിളി നേരിട്ടത് പിണറായിയുടെ ഭരണകാലത്താണ്. ശബരിമലയിലും തൃശ്ശൂർ പൂരത്തിലും വിശ്വാസത്തെ വെല്ലുവിളിക്കാനാണ് ശ്രമിച്ചത്. ഗുരുവായൂരിൽ വെളിച്ചമുള്ളിടത്താണോ ഭഗവാൻ എന്ന് ചോദിച്ച മുഖ്യമന്ത്രി ഹൈന്ദവ സമൂഹത്തെ വിമർശിക്കേണ്ടതില്ലെന്നും വി മുരളീധരൻ പറഞ്ഞു

Related Articles

Back to top button
error: Content is protected !!