
കേരളത്തിന്റെ നായകനും ഇന്ത്യന്‍ താരവുമായ സഞ്ജു സാംസണിന്റെ അഭാവത്തില്‍ ക്രീസിലിറങ്ങിയ കേരളത്തില്‍ നിന്ന് പുത്തന്‍ താരോദയം. അഞ്ചാമനായി ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍ കാണികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. കരുത്തരായ ബറോഡക്കെതിരെ അതി ഗംഭീര ഇന്നിംഗ്‌സ് ആണ് വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹം നടത്തിയത്. എട്ട് ഫോറും ഏഴ് സിക്‌സുമായി 58 പന്തില്‍ നിന്ന് 104 റണ്‍സ് എടുത്താണ് അസ്ഹറുദ്ദീന്‍ കസറിക്കളിച്ചത്. കേരളത്തിന്റെ വിക്കറ്റ് കീപ്പറ് കൂടിയായ അസ്ഹര്‍ സഞ്ജു സാംസണ് പകരക്കാരനാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
അതേസമയം ഇതിന് മുമ്പ് താരം മികച്ച പ്രകടനം നടത്തിയത് മുഷ്താഖ് അലി ട്രോഫിയിലാണ്. ഹൈദരബാദിനെതിരെ നവംബര്‍ 25ന് നടന്ന മത്സരത്തില്‍ 40 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു.
ഹരിയാനക്കെതിരെ നടന്ന ടെസ്റ്റിലും താരം ഫിഫ്റ്റിയെടുത്തിട്ടുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം നേടാന്‍ അനിവാര്യമായിരുന്ന മത്സരമായിരുന്നു വിജയ് ഹസാരെ ട്രോഫി. ഇത് സഞ്ജു മിസ്സാക്കിയത് വലിയ ആരാധക രോഷത്തിന് കാരണമായിട്ടുണ്ട്.