Kerala

പോയി പണി നോക്ക്…; അഡ്വ. ജയശങ്കറിനെ വിമര്‍ശിച്ച് അറബി തലപ്പാവ് അണിഞ്ഞ് സന്ദീപ് വാര്യര്‍

വിമര്‍ശനം ഫേസ്ബുക്കിലൂടെ

അറബ് രാജ്യത്തെത്തി അറബ് വേഷം അണിഞ്ഞതിന് തന്നെ വിമര്‍ശിച്ച അഡ്വ. ജയശങ്കറിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി സന്ദീപ് വാര്യര്‍. ബി ജെ പി വിട്ട് കോണ്‍ഗ്രസ്സിലെത്തിയ സന്ദീപ് വാര്യര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ജി സി സി രാജ്യത്താണുള്ളത്. ഇവിടെ നിന്ന് അറബി വേഷത്തിലെടുത്ത ചിത്രം അദ്ദേഹം ഫേസ്ബുക്കിലിട്ടിരുന്നു. ഇത് എടുത്തുയര്‍ത്തി സംഘ്പരിവാര്‍ ഐഡികള്‍ വര്‍ഗീയത വിളമ്പുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനും ഇടത് ചിന്താഗതിക്കാരനുമായ അഡ്വ. ജയ്ശങ്കര്‍ ഫേസ്ബുക്കിലിട്ട കുറിപ്പിനാണ് സന്ദീപ് വാര്യര്‍ ചുട്ട മറുപടി നല്‍കിയത്.

“അറബികളുടെ വേഷം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ചിഹ്നമല്ലെന്നും അതിന്റെ പേരില്‍ തന്റെ മതേതരത്വത്തെ ചോദ്യം ചെയ്താല്‍ പോയ് പണി നോക്കാന്‍ പറയുമെന്നായിരുന്നു സന്ദീപിന്റെ മറുപടി. പോസ്റ്റിന്റെ പൂര്‍ണം രൂപം.
ലോകത്തെ എല്ലാ സ്ഥലങ്ങളിലും അതാത് സ്ഥലങ്ങളിലെ തലപ്പാവ് അവര്‍ അതിഥികളെ അണിയിക്കുന്നത് ഒരു രീതിയാണ്. പ്രത്യേകിച്ച് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍. നമ്മുടെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അതാത് സംസ്ഥാനങ്ങളിലെ തലപ്പാവ് അണിയിക്കാറുണ്ടല്ലോ. ഞാന്‍ നേരത്തെ അഞ്ചാറു വര്‍ഷം സൗദി അറേബ്യയില്‍ ജോലി ചെയ്ത ആളാണ്. ഇതൊന്നും ആദ്യമായിട്ട് അണിയുന്നതല്ല. ദുബായിലെ ഡെസര്‍ട്ട് ഡ്രൈവിന് പോകുന്ന സ്ഥലങ്ങളില്‍ അതിഥികള്‍ക്ക് ഇത്തരത്തില്‍ തലപ്പാവ് വേണമെങ്കില്‍ അണിയിച്ചു കൊടുക്കും. ഇതൊക്കെ അതാത് പ്രദേശങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഏതെങ്കിലും മത വിഭാഗത്തിന്റെ ചിഹ്നമല്ല. ഇതണിഞ്ഞ് ഫോട്ടോ എടുത്തതിന്റെ പേരില്‍ എന്റെ മതേതര സര്‍ട്ടിഫിക്കറ്റ് സിജെപിക്കാര്‍ റദ്ദ് ചെയ്യുമെങ്കില്‍ പോയി പണി നോക്കാന്‍ പറയും.” ഇതായിരുന്നു സന്ദീപിന്റെ പോസ്റ്റ്.

സന്ദീപ് പ്രച്ഛന്ന വേഷം ധരിച്ചെത്തിയെന്നായിരുന്നു അഡ്വ. ജയ്ശങ്കര്‍ പോസ്റ്റിട്ടിരുന്നത്.

“മതേതര വാദിയായി പ്രച്ഛന്ന വേഷം ധരിച്ച വീരശ്രീ സന്ദീപ് വാര്യര്‍ അറേബ്യന്‍ മരുഭൂമിയില്‍.. ഉദര നിമിത്തം ബഹുകൃത വേഷം!”എന്നായിരുന്നു ജയ്ശങ്കറിന്റെ പോസ്റ്റ്.

 

 

Related Articles

Back to top button
error: Content is protected !!