Kerala
മകനൊപ്പം പോകവെ ബൈക്കിന്റെ ചെയിനിൽ സാരി കുടുങ്ങി; റോഡിൽ തലയടിച്ച് വീണ് സ്ത്രീക്ക് ഗുരുതര പരുക്ക്
ഓടുന്ന ബൈക്കിന്റെ ചെയിനിൽ സാരി കുടുങ്ങി റോഡിൽ തലയടിച്ച് വീണ് സ്ത്രീക്ക് ഗുരുതര പരുക്ക്. കോട്ടക്കൽ ചങ്കുവെട്ടി ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്.
മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സ്ത്രീ. അമ്മ വീണതിന് പിന്നാലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മകനും റോഡിലേക്ക് തെറിച്ച് വീണു.
പരുക്കേറ്റ ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.