Kerala

സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയെന്ന് സതീശൻ

പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയെന്നും സതീശൻ വ്യക്തമാക്കി. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല. മുഖ്യമന്ത്രി ആർഎസ്എസിനെ സന്തോഷിപ്പിക്കുന്നു.

വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചുവെന്നും സതീശൻ പറഞ്ഞു. കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. പൂരം കലക്കിയതാണെന്ന് സിപിഐ പോലും പറഞ്ഞു. എൽഡിഎഫിന്റെ മുന്നണികളിൽ ഭിന്നതയുണ്ട്. കോൺഗ്രസിൽ ഒരു കുഴപ്പവുമില്ല.

പൂരം കലങ്ങിയിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ തന്നെ പറഞ്ഞത് പൂരം കലങ്ങിയെന്നാണ്. എം.ആർ അജിത്കുമാറാണ് അതിന് നേതൃത്വം നൽകിയതെന്നും സതീശൻ പറഞ്ഞു.

Related Articles

Back to top button