Kerala

മുഖ്യമന്ത്രി അഴിമതിക്കാരനെന്ന് സതീശൻ; നിലവാരമില്ലെന്ന് തിരിച്ചടിച്ച് പിണറായി: സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയിൽ അസാധാരണ രംഗങ്ങൾ. മുമ്പെങ്ങുമില്ലാത്ത വിധം ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വലിയ ബഹളമുണ്ടായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും സഭ ബഹളത്തിൽ മുങ്ങിയതോടെ നേരത്തെ പിരിഞ്ഞു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി. മുഖ്യമന്ത്രിയെ അഴിമതിക്കാരനെന്ന് വിഡി സതീശൻ വിളിച്ചു. മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണ്. ജനം എന്താണ് ചിന്തിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദമോതുന്നതു പോലെയാണെന്നും സതീശൻ പറഞ്ഞു

നിങ്ങൾക്ക് നിലവാരമില്ലെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. എന്നെ അഴിമതിക്കാരനാക്കാൻ നോക്കണ്ട. ജനം വിശ്വസിക്കില്ല. സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണെന്നും സതീശൻ ആരാണെന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേരയുടെ സമീപത്തേക്ക് വരെ ചാടിക്കയറി. ഡയസിൽ ബാനർ കെട്ടിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ ഭരണപക്ഷവും നടുത്തളത്തിൽ ഇറങ്ങി. ഇതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.

Related Articles

Back to top button