Saudi Arabia
ഇസ്രായേലിന്റെ അല്‍ അഖ്‌സ, സിറിയ നിയമലംഘനങ്ങളെ വിമര്‍ശിച്ച് സഊദി

റിയാദ്: അല്‍ അഖ്‌സയിലും സിറിയയിലും ഇസ്രായേല്‍ നടത്തുന്ന നിയമലംഘനങ്ങളെ അപലപിച്ച് സഊദി. അല്‍ അഖ്‌സ പള്ളി കോംമ്പൗണ്ടിലെ ബോംബാക്രമണത്തേയും സിറിയക്കെതിരായ ആക്രമണത്തെയും രാജ്യം ശക്തമായി അപലപിക്കുന്നതായി സഊദി ദേശീയ സുരക്ഷാ മന്ത്രി വ്യക്തമാക്കി.
സഊദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് ഇസ്രായേല്‍ നടത്തുന്നത്. സിറിയ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ പരിശ്രമിക്കുന്ന അവസരത്തില്‍ തെക്കന്‍ സിറിയയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തെയും അംഗീകരിക്കാനാവില്ലെന്നും സഊദി മന്ത്രി പറഞ്ഞു.