Saudi Arabia
യുഎഇയിലെ താമസക്കാര്‍ക്ക് 50 ശതമാനം കുറഞ്ഞ തുകയില്‍ ഉംറ നിര്‍വഹിക്കാന്‍ സ്റ്റോപ്ഓവര്‍ വിസയുമായി സഊദി
ദുബൈ: സഊദി അധികൃതര്‍ ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് സ്റ്റോപ്ഓവര്‍ അനുവദിച്ചതോടെ യുഎഇയില്‍ കഴിയുന്നവര്‍ക്ക് നിലവിലുള്ളതിലും 50 ശതമാനം കുറഞ്ഞ ചെലവില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരം ഒരുങ്ങുന്നു. ആറംഗങ്ങള്‍ അടങ്ങുന്ന സംഘത്തിന് മുന്‍പ് 15,000 ദിര്‍ഹം ചെലവ് വേണ്ടിടത്ത് സ്റ്റോപ്ഓവര്‍ വിസ ലഭിക്കുന്നതോടെ 8,000 ദിര്‍ഹത്തിന് ഉംറ നിര്‍വഹിക്കാന്‍ സാധിക്കും.
സഊദിയുടെ സ്റ്റോപ്ഓവര്‍ വിസ രാജ്യത്തേക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കും അവധി ആഘോഷിക്കാനും എത്തുന്നവര്‍ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്ന് ദുബൈയിലെ ട്രാവല്‍ മേഖളയില്പ്രവര്ത്തിക്കുന്നവര് വ്യക്തമാക്കി. യുഎഇയില്‍ സ്റ്റോപ്ഓവര്‍ വിസക്ക് ജനപ്രീതി വര്‍ധിക്കുന്നതായി അസാ ടൂര്‍സ് ആന്റ് ട്രാവല്‍സിലെ ഖൈസര്‍ മെഹ്മൂദ് വ്യക്തമാക്കി.