ആഭ്യന്തര ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പാക്കേജുകളുമായി സൗദി

മക്ക: ഹജ്ജ്-ഉംറ തീര്‍ത്ഥാടകരായ രാജ്യത്തെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 4 മുഖ്യ പാക്കേജുകളുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വ്യത്യസ്തമായ ബജറ്റിലുള്ള പാക്കേജുകളാണ് തീര്‍ത്ഥാടകര്‍ക്കായി ഈ വര്‍ഷത്തേക്ക് അധികൃതര്‍ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ചുള്ള പാക്കേജ് തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
ഹജ്ജ്-ഉംറ മന്ത്രാലയം തങ്ങളുടെ ഇലക്ട്രോണിക് അപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ നുസുക്കിലൂടെയാണ് ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പാക്കേജില്‍ ഉള്‍പ്പെടുന്ന ഏറ്റവും കൂടിയ കാറ്റഗറിക്ക് 13,150 റിയാലാണ് ഫീസായി നല്‍കേണ്ടത്. 8,092 റിയാല്‍, 10,366 റിയാല്‍, 12,537 റിയാല്‍ എന്നിങ്ങനെയാണ് ഈ പാക്കേജുകള്‍ക്ക് ഈടാക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് മതിയായ സുഖസൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പാക്കേജില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടുകയില്ല.