Gulf

കൊടുംതണുപ്പിലേക്ക് കൂപ്പുകുത്തി സൗദി; താപനില മൈനസ് ഡിഗ്രിയിലേക്ക്

ചില പ്രദേശങ്ങളിലെ താപനില ഞായറാഴ്ച മുതല്‍ -3 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

റിയാദ്: കത്തിയെരിയുന്ന ചൂടിന്റെ നോവുകള്‍ ഉള്ളില്‍പേറി ആ ദിനങ്ങള്‍ പിന്നിട്ട രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കടുത്ത തണുപ്പിനെയാണ്. സഊദി അക്ഷരാര്‍ഥത്തില്‍ തണുത്തുറയുന്ന സ്ഥിതിയിലേക്കാണ് ഡിസംബര്‍ മൂന്നാം വാരത്തോടെ എത്തിയിരിക്കുന്നത്. ശൈത്യത്തിന്റെ ആദ്യപാദത്തില്‍ സഊദി സാക്ഷിയാവുക അതികഠിനമായ തണുപ്പിനാകുമെന്നാണ് സഊദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി(എന്‍സിഎം) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പര്‍വതപ്രദേശങ്ങളിലും കുന്നിന്‍പുറങ്ങളിലുമെല്ലാം ഞായറാഴ്ച മുതല്‍ -3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുമെന്നാണ് അധികൃതര്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ ഇതിനും താഴേക്കുവരെ താപനില വീണിരിക്കുന്നു. ഇന്നലെ തബൂക്കില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. അല്‍ ഖൈസുമാഹ് ബുറൈദയില്‍ ഒരു ഡിഗ്രിയും അദ് ദവാദ്മിയില്‍ മൂന്നും റിയാദ്, താബൂക്ക് എന്നിവിടങ്ങളില്‍ നാലും അല്‍ അഹ്‌സയില്‍ അഞ്ചും ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയപ്പോള്‍ അല്‍ ഖുറൈയാത്ത്, റഫ എന്നിവിടങ്ങളില്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു. ജൂലിപറില്‍ മൈനസ് രണ്ടും സകാകയില്‍ പുജ്യവൂം ഹായില്‍ ഒരു ഡിഗ്രിയുമായിരുന്നു താപനില.

Related Articles

Back to top button
error: Content is protected !!