Saudi Arabia

രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കില്ലെന്ന് സഊദി

റിയാദ്: ഇ-സിഗരറ്റുകള്‍ രാജ്യത്ത് നിരോധിക്കാന്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്ന് എസ്എഫ്ഡിഎ(സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി) വ്യക്തമാക്കി. പുകയില നിയന്ത്രണത്തിനുള്ള രാജ്യാന്തര ചര്‍ച്ചയായ റൊട്ടാന ഖലേജിയുടെ ഫൈ അല്‍ സൗറയില്‍ പങ്കെടുക്കവേയാണ് എസ്എഫ്ഡിഎ സിഇഒ ഡോ. ഹിഷാം അല്‍ ജാദേ ഇ-സിഗരറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

പരമ്പരാഗത രീതിയില്‍ ആളുകള്‍ തുടരുന്ന പുകവലിക്കുള്ള ബദലല്ല ഇ-സിഗരറ്റ്. ഇ-സിഗരറ്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല നിയന്ത്രണങ്ങള്‍ക്കും വിധേയമാണെന്ന കാര്യവും അല്‍ ജാദേ ഓര്‍മിപ്പിച്ചു. ഞങ്ങളുടെ ലക്ഷ്യം നിരോധനമല്ല, പുകവലിക്കാരെ ആ ശീലത്തില്‍നിന്നും അടര്‍ത്തിമാറ്റാന്‍ ആവശ്യമായ സഹായം ചെയ്യുകയെന്നതാണ്. പുകയില കമ്പനികള്‍ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് അതോറിറ്റി ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!