സൗദിയില്‍ ചെറിയ പെരുന്നാള്‍ അവധി 20ന് തുടങ്ങും

ജിദ്ദ: ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള അവധി മാര്‍ച്ച് 20ന് ആരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാല അറിയിച്ചു. 20ന് അടച്ചാല്‍ ഏപ്രില്‍ 6 (ഞായര്‍)ന് ആയിരിക്കും സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുക. ബലിപെരുന്നാള്‍ പ്രമാണിച്ച് മെയ് 30ന് അവധി ആരംഭിക്കും. ജൂണ്‍ 14 വരെ ആയിരിക്കും ബലിപെരുന്നാള്‍ അവധി.
പുതിയ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം സൗദിയില്‍ ഇന്നലെയാണ് മൂന്നാം സെമസ്റ്ററിന് തുടക്കമായത്. ചെറിയപെരുന്നാള്‍ അവധി കഴിഞ്ഞ് ഏപ്രില്‍ ആറിന് വിദ്യാലയങ്ങള്‍ തുറന്നാല്‍ പിന്നീട് മെയ് 4, 5 (ഞായര്‍, തിങ്കള്‍) തിയതികളിലും രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് അവധിയായിരിക്കും. ജൂണ്‍ 26ന് ആണ് വേനല്‍ അവധി സൗദിയില്‍ ആരംഭിക്കുക. ഓഗസ്റ്റ് 24നാവും പിന്നീട് പുതിയ അധ്യായന വര്‍ഷത്തിന് തുടക്കമാവുക. ഓഗസ്റ്റ് 12ന് വിദ്യാലയങ്ങളിലെ സൂപ്പര്‍വൈസര്‍മാരും ഓഫീസ് ജീവനക്കാരും സ്‌കൂളുകളില്‍ തിരിച്ചെത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 17ന് തന്നെ അധ്യാപകരും ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.