GulfSaudi Arabia
സൗദി കിരീടവകാശി ഫ്രഞ്ച് പ്രസിഡണ്ടുമായി ചര്‍ച്ച നടത്തി

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഫ്രഞ്ച് പ്രസിഡന്റ് ഇനാനുവല്‍ മാക്റോണും ടെലിഫോണില്‍ ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും ദൃഢവുമാക്കുന്നതിനുള്ള വഴികളാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇതോടൊപ്പം മേഖലയിലെ ഇസ്രായേല്‍ ഹമാസ് പ്രശ്നങ്ങളും രാജ്യാന്തര രംഗത്തെ സംഭവവികാസങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു.