Saudi Arabia
ജിമ്മി കാര്‍ട്ടറുടെ നിര്യാണത്തില്‍ സഊദി രാജാവും കിരീടാവകാശിയും അനുശോചിച്ചു
റിയാദ്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ നിര്യാണത്തില്‍ സഊദി രാജാവും ഇരു വിശുദ്ധ പള്ളികളുടെയും സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദും അനുശോചിച്ചു.
ജിമ്മി കാര്‍ട്ടറുടെ നിര്യാണത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തോടും നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡണോടും തങ്ങള്‍ അനുശോചനവും സഹതാപവും അറിയിക്കുന്നതായും സഊദി നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.