National

രാജസ്ഥാനിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു; ആറ് കുട്ടികൾ മരിച്ചു, 15 പേർക്ക് പരുക്ക്

രാജസ്ഥാനിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾ മരിച്ചു. ജലാവാർ പ്രദേശത്തെ പിപ്ലോഡി പ്രൈമറി സ്‌കൂളിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. 15 പേർക്ക് പരിക്കുണ്ട് എന്നാണ് വിവരം.

പ്രദേശത്ത് നാട്ടുകാരും പോലീസും അടക്കം രക്ഷാപ്രവർത്തനം നടത്തുകയാണ്. കെട്ടിടത്തിന് ഇരുപത് വർഷത്തെ പഴക്കമുണ്ട്. സ്റ്റോൺ സ്ലാബുകളാണ് മേൽക്കൂര പണിയാൻ ഉപയോഗിച്ചിരുന്നത്. ഇതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നാണ് വിവരം.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ബാധിക്കപ്പെട്ടവർക്ക് വേണ്ട സഹായം സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് രാജസ്ഥാൻ സർക്കാർ ഏറ്റെടുത്തു.

Related Articles

Back to top button
error: Content is protected !!