ഭാഷയെ പ്രണയിച്ച്, സംസാരത്തോട് കൂട്ടുകൂടി വ്യത്യസ്തമായൊരു വാലന്‍ഡൈസന്‍സ് ആഘോഷം
ലവ് ടു ഇംഗ്ലീഷ് പ്രമേയം ഉയർത്തി സ്കൂൾ വിദ്യാർഥികൾ

കോഴിക്കോട്: പ്രണയ ദിനം അധാര്‍മിക പേക്കൂത്തുകള്‍ക്കായി തിരഞ്ഞെടുക്കുന്ന പുതുതലമുറക്ക് മാതൃകയായി ഒരു പറ്റം വിദ്യാര്‍ഥികളുടെ വാലന്‍ഡൈന്‍സ് ആഘോഷം. ഇംഗ്ലീഷ് ഭാഷയെ പ്രണയിക്കാം എന്ന പ്രമേയം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തി.
മലയാളികള്‍ക്ക് ഇംഗ്ലീഷിനോടുള്ള വിമുഖത മാറ്റാനും മറ്റേത് വിദേശ ഭാഷകളെയും പോലെ സാധാരണക്കാരായ മലയാളികള്‍ക്ക് ഇംഗ്ലീഷ് വഴങ്ങുമെന്നുമുള്ള സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മാവൂര്‍ മഹ്‌ളറ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലവ് ടു ഇംഗ്ലീഷ് എന്ന പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നിശ്ചിത മണിക്കൂറിനുള്ളില്‍ മാളിനുള്ളിലെ വിവിധ ഷോപ്പുകളില്‍ കയറി ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിച്ച് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുകയെന്ന ലക്ഷ്യമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. നാല് ടീമുകളായി തിരിഞ്ഞാണ് വിദ്യാര്‍ഥികള്‍ മത്സരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ റജാ മറിയത്തിന്റെ നേതൃത്വത്തിലുള്ള ടീമിന് ഒന്നാം സ്ഥാനവും മെഹറിന്‍ നയിച്ച ടീമിന് രണ്ടാം സ്ഥാനവും നിദ നയിച്ച ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
വിദേശ ഭാഷ പഠിക്കാന്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ അത് ഉപയോഗിച്ച് ശീലിക്കണമെന്നും അതിന് അത്തരത്തിലുള്ള സാഹചര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സൃഷ്ടിച്ചുകൊടുക്കയാണ് വേണ്ടതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് പ്രിന്‍സിപ്പല്‍ ജംഷീര്‍ പെരുവയല്‍ പറഞ്ഞു. സംസാരം നിലക്കുന്ന കാലത്ത് ഭാഷകളെ പ്രണയിക്കാന്‍ കുട്ടിക്കളെ പ്രേരിപ്പിക്കണമെന്നും അതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോറല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി മുഹമ്മദ് അലി സഖാഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ജിന്‍ഷിറ യാത്രക്ക് നേതൃത്വം നല്‍കി. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഹെഡ് റാഷിദ, അസ്മ, ഷിജിന, ജിബിന, ഫെബിന്‍, ജിന്‍ഷ സംബന്ധിച്ചു.
