Kerala

സ്‌കൂൾ സമയമാറ്റം: സമസ്ത നിലപാടിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ, ദീപികയിൽ മുഖപ്രസംഗം

സ്‌കൂൾ സമയമാറ്റത്തിൽ സമസ്തയുടെ നിലപാടിനെ വിമർശിച്ച് കത്തോലിക്ക സഭ. മുഖപത്രമായ ദീപികയിലെ മുഖപ്രസംഗത്തിലൂടെയാണ് വിമർശനം. മതപഠനം കഴിഞ്ഞ് മതി വിദ്യാഭ്യാസമെന്ന നിലപാട് ശരിയല്ല. മദ്രസ പഠനം 15 മിനിറ്റ് കുറച്ചാൽ പോരെയെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

എതിർപ്പുള്ളവർ കോടതിയെ സമീപിക്കണം. മറ്റ് മതസ്ഥർ ഒഴിവ് ദിവസങ്ങളിലാണ് മതപഠനം നടത്തുന്നത്. നിലവിൽ മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങൾ മുസ്ലിം വിഭാഗത്തിന് ലഭിക്കുന്നുണ്ട്. വെള്ളിയാഴ്ച പ്രാർഥനക്ക് വേണ്ടി സമയം നൽകുന്നത് സമസ്ത നേതാക്കൾ മറക്കുന്നു.

സമ്മർദത്തിന് സർക്കാർ വഴങ്ങിയാൽ മൗലിക വാദങ്ങൾക്ക് കടന്നുകയറാൻ വഴിയൊരുങ്ങുമെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം സ്‌കൂൾ സമയമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!