Uncategorized
എസ് ഡി പി ഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തു

എസ് ഡി പി ഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ അറസ്റ്റ്. തിങ്കളാഴ്ച അർധരാത്രിയോടെ ഡെൽഹിവെച്ചാണ് എംകെ ഫൈസിയെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ എംകെ ഫൈസിക്ക് ഇഡി സമൻസ് അയച്ചിരുന്നു. ബംഗളൂരുവിൽ വെച്ച് ഇദ്ദേഹം അറസ്റ്റിലായെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും ഡൽഹിയിൽ വെച്ചാണ് ഫൈസിയെ അധികൃതർ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം.
നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എംകെ ഫൈസിയെന്നും ആരോപണമുണ്ട്.