World

ഓസ്‌ട്രേലിയയിൽ സീ പ്ലെയിൻ ചുണ്ണാമ്പുകല്ലിൽ തട്ടി കടലിലേക്ക് കൂപ്പുകുത്തി; മൂന്ന് പേർ മരിച്ചു

ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര മേഖലയായ റോട്ട്‌നെസ്റ്റ് ദ്വീപിൽ സീ പ്ലെയിൻ തകർന്ന് മൂന്ന് പേർ മരിച്ചു. ഏഴ് പേരാണ് സീ പ്ലെയിനിലുണ്ടായിരുന്നത്. സെസ്‌ന 208 കാരവാൻ 675 എന്ന സീ പ്ലെയിനാണ് തകർന്നുവീണത്. താഴ്ന്ന് പറക്കുന്നതിനിടെ ചുണ്ണാമ്പ് കല്ലിൽ ഇടിച്ച വിമാനം കടലിലേക്ക് കൂപ്പുകുത്തുകയായിരുന്നു

ഫിലിപ് റോക്ക് എന്ന പാറക്കെട്ടിന് സമീപത്ത് വെച്ചാണ് അപകടം. പെർത്തിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പൈലറ്റ് അടക്കമുള്ളവർ മുങ്ങിപ്പോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഡെൻമാർക്ക്, സ്വിറ്റ്‌സർലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്. പെർത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. രക്ഷാപ്രവർത്തകരെത്തിയാണ് മുങ്ങിപ്പോയവരെ കണ്ടെത്തിയത്.

Related Articles

Back to top button
error: Content is protected !!