Kerala
കൊച്ചി കായലിൽ പരിശീലനത്തിനിടെ കാണാതായ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനായി തെരച്ചിൽ തുടരുന്നു

കൊച്ചി കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തെരച്ചിൽ തുടരുന്നു. നാവികസേനയാണ് തെരച്ചിൽ പുനരാരംഭിച്ചത്. ടാൻസാനിയൻ കേഡറ്റ് അബ്ദുൽ ഇബ്രാഹിം സാലെയെയാണ് കാണാതായത്.
വെണ്ടുരുത്തി പാലത്തിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ടാൻസാനിയ പൗരനായ നാവികൻ കായലിലേക്ക് ചാടിയത്. പരിശീലനത്തിനിടെയാണ് കൊച്ചിയിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ടത്.
ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു.