National

ഗംഗാവലി പുഴയിൽ തെരച്ചിൽ പുരോഗമിക്കുന്നു; നേവിയും ദൗത്യത്തിൽ പങ്കാളികളായി

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായി ഗംഗാവലിപ്പുഴയിലെ തെരച്ചിൽ പുരോഗമിക്കുന്നു. പുഴയിൽ നേവിയുടേയും എൻഡിആർഎഫിന്റേയും സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഈശ്വർ മാൽപെ സംഘവും തെരച്ചിലിനിറങ്ങിയിട്ടുണ്ട്. അർജുനെ കാണാതായിട്ട് ഒരു മാസമാകുകയാണ്.

അർജുന്റെ ലോറിയിലുണ്ടായിരുന്ന കയർ കണ്ടെത്തിയ സ്പോട്ട് കേന്ദ്രീകരിച്ചാണ് ഇന്നും തെരച്ചിൽ നടക്കുന്നത്. മാർക്ക് ചെയ്ത പോയിന്റ്1, 2 എന്നിവിടങ്ങളിൽ നേവി സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. പുഴയുടെ അട്ടിത്തട്ടിൽ കണ്ടെത്തിയ മരം നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളിലേക്ക് സംഘം കടന്നേക്കും.

ഗംഗാവലിപ്പുഴയിലും പരിസരത്തും നിലവിൽ അനുകൂല കാലാവസ്ഥയാണെന്നും ഒഴുക്ക് 2 നോട്സിലും താഴെയാണെന്നുമാണ് വിവരം. മാൽപെയും സംഘവും നദിയിലിറങ്ങി പരിശോധനകൾ നടത്തി. സ്വാതന്ത്ര്യദിനമായ ഇന്നലെ അർജുനായി ഷിരൂരിൽ തിരച്ചിൽ നടത്തിയിരുന്നില്ല.

Related Articles

Back to top button