National
രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി കേസ്: ബംഗളൂരുവിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും രോഗബാധ
രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു. ബംഗളൂരുവിൽ തന്നെയാണ് രോഗബാധ. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനും എച്ച്എംപിവി കേസ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം രണ്ട് കേസും ചൈനയിൽ നിന്നുള്ള വകഭേദമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗം എവിടെ നിന്നാണ് വന്നതെന്നതിൽ വ്യക്തതയില്ല. പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു
ചൈനയിലെ ഹ്യുമൻ മെറ്റാന്യുമോവൈറസ് വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങൾ.