Oman

ഒമാനിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു

മസ്‌ക്കറ്റ്: ഒമാനിൽ 40 വർഷത്തിന് മുകളിൽ പ്രവാസ ജീവിതം നയിക്കുന്ന പ്രവാസിക്കളെ ഖുബ്ര പ്രവാസി കൂട്ടായ്മ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു.

പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ആസ്റ്റർ റോയൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൂട്ടായ്മയുടെ കീഴിൽ നടത്ത പെട്ട സൗജന്യ മെഡിക്കലും നോർക്ക കാർഡ്, പ്രവാസി ക്ഷേമ നിധി പെൻഷൻ രെജിസ്റ്ററേഷൻ ക്യാമ്പിൽ വെച്ചാണ് ഒമാനിൽ മാത്രം പ്രവാസം ആരംഭിചിട്ട് 40 വർഷം കഴിഞ്ഞ പ്രവാസികൾക്ക് ആദരുവകൾ നൽകിയത്.

 

 

പഴയകാല കയ്പ്പേറിയ ഓർമ്മകളും അനുഭവങ്ങളും പുതിയകാല തലമുറയ്യ്ക്കു വേണ്ടി അവർ പങ്കുവെക്കുകയുണ്ടായി. പലർക്കും അത് പുത്തൻ അനുഭവങ്ങളായിരുന്നു. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ
ക്യാമ്പിൽ 150വോളം പ്രവാസികൾക്ക് ഇരു കാർഡുകളുടെയും രെജിസ്ട്രേഷൻ നടപടികൾ ചെയ്ത് നൽകി.250വോളം വിത്യാസത രാജ്യക്കാരായ ആളുകൾ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉപകാരപ്പെടുത്തി.

എന്നാൽ 60 വയസ്സിനു മുകളിൽ പാസ്പോർട്ടിൽ പ്രായം വന്ന പല പ്രവാസികൾക്കും പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം നടപടികൾ പ്രായ തടസ്സം കാരണം രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല.
പലരും പണ്ട് ഗൾഫിൽ കയറിവരാൻ പാസ്പോർട്ടിൽ വയസ്സ് കൂട്ടി നൽകിയവരാണ്. അത്തരം പ്രവാസികൾക്ക് കൂടെ ഉപകാരം പ്രദമാകുന്ന രീതിയിൽ പ്രായ നിയമങ്ങളിൽ മാറ്റം കൊണ്ട് വരണമെന്നും എല്ലാ പ്രവാസി സംഘടനകളും ഈ കാര്യത്തിൽ ഒരുമിച്ചു സർക്കാരിനെ ഉണർത്താൻ മുന്നോട്ട് വരണമെന്ന് കൂട്ടായ്മ ആവിശ്യപെട്ടു.

 

പ്രവാസികളുടെ ഒപ്പ് ശേഖരിച്ചു
കേരള സർക്കാരിന് നാട്ടിൽ നിവേദനം നൽകുന്നതും കൂട്ടായ്മ ആലോചിക്കുന്നുണ്ട്

Related Articles

Back to top button
error: Content is protected !!